Header Ads

  • Breaking News

    അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി: പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ

     


    മലപ്പുറം: 

    പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വീട്ടമ്മ. മൊബൈൽ ഫോണിലെ വിവരങ്ങൾ ഭർത്താവിന് ചോർത്തി നൽകിയെന്ന പരാതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനെതിരെ പൊന്നാനി സ്വദേശിനിയായ വീട്ടമ്മ ഉന്നയിക്കുന്നത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് വീട്ടമ്മ പരാതി നൽകിയത്. ഇതേ തുടർന്ന് നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിനൊടുവിൽ അസിസ്റ്റന്‍റ് കമ്മീഷണർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

    അറിവോ സമ്മതമോ ഇല്ലാതെ തന്‍റെ ഫോണിലെ വിവരങ്ങൾ ചോർത്തുകയായിരുന്നുവെന്നാണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ സുദർശനെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. ഭർത്താവിന്‍റെ അടുത്ത സുഹൃത്താണ് അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ. ഫോണിലെ വിവരങ്ങൾ ലഭിച്ച ഭർത്താവ്, അത് ബന്ധുക്കൾക്കും മറ്റു സുഹൃത്തുക്കൾക്കും അയച്ചു നൽകി തന്നെ അപമാനിക്കാൻ ശ്രമിച്ചതായും വീട്ടമ്മ പരാതിയിൽ പറയുന്നു. വീട്ടമ്മയുടെ ഭർത്താവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എസിപി ഫോൺ വിവരങ്ങൾ സൈബർ സെല്ലിന്‍റെ സഹായത്തോടെ ചോർത്തിയത്.

    No comments

    Post Top Ad

    Post Bottom Ad