ചക്കരക്കൽ കാഞ്ഞിരോട് നെഹര്‍ കോളേജില്‍ റാഗിങ്ങ്; നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത; അക്രമിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍
ചക്കരക്കല്‍: കാഞ്ഞിരോട് നെഹര്‍ കോളേജില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ബിഎ എക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തരിയേരി സ്വദേശി അന്‍ഷാദിനെയാണ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബിഎ എക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി തരിയേരി സ്വദേശി അന്‍ഷാദിനെയാണ് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇന്നലെ ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.അന്‍ഷാദിനെ വാരത്തെ സ്വകാര്യ ആശു പത്രിയില്‍ എത്തിച്ചെങ്കിലും അബോധാവസ്ഥയെ തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് അതിക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴി ചക്കരക്കല്‍ പൊലിസ് ശേഖരിക്കും. പ്രതികളായ സീനിയര്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
ബിഎ ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അന്‍ഷാദ്. സീനിയറായ 15ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കോളജിലെ ശുചിമുറിയില്‍ കയറ്റി മര്‍ദിക്കുകയായിരുന്നുവെന്ന് അന്‍ഷാദ് പറഞ്ഞു. മര്‍ദനമേറ്റ അന്‍ഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെണ്‍കുട്ടികളോട് സംസാരിക്കരുതെന്നും കയ്യില്‍ പൈസയുണ്ടെങ്കില്‍ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മര്‍ദനം. സിസിടിവി ക്യാമറയില്‍ ഉള്‍പ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മര്‍ദിച്ച എല്ലാവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അന്‍ഷാദ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്മെന്റിന്റെ പ്രതികരണം. കൊറോണ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒന്നരയാഴ്ച മുമ്ബായിരുന്നു കോളജ് പുനരാരംഭിച്ചത്. അതുകൊണ്ടാണ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് റാഗിങിന് വിധേയനാകേണ്ടി വന്നത്.
No comments
Post a Comment