പാപ്പിനശ്ശേരിയിൽ മാവോയിസ്റ്റ് നേതാവ് അറസ്റ്റിലായ സംഭവം, വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ ജാഗ്രതാ നിർദേശം
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായതിനെ തുടര്‍ന്ന് പൊലിസ് ജാഗ്രത ശക്തമാക്കുന്നു.
മാവോയിസ്റ്റ് ഭീഷണി നേരിടുന്ന കര്‍ണാടകയിലെ വനാതിര്‍ത്തിയിലെ പൊലിസ് സ്റ്റേഷനുകളന്‍ില്‍ ജാഗ്രത ശക്തമാക്കാനും നഗരങ്ങളില്‍ ഉള്‍പ്പെടെ വാഹനപരിശോധന നടത്താനും സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, കേളകം, കൊട്ടിയൂര്‍, പയ്യാവൂര്‍ പൊലിസ് സ്റ്റേഷനുകളിലാണ് നിലവില്‍ മാവോവാദി ഭീഷണി നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഈ പൊലിസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ നഗരത്തിലും മാവോവാദി നേതാവ് ഗൗതമെന്ന രാഘവേന്ദ്രയുടെ സാന്നിധ്യമുണ്ടായത് പൊലിസിനെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ വളപട്ടണം പൊലിസ് സ്റ്റേഷനിലെ പാപ്പിനിശേരിയില്‍വച്ചാണ് വാഹനപരിശോധനയ്ക്കിടെ ്രഹസ്യവിവരം ലഭിച്ചതനുസരിച്ചു ഗൗതം പിടിയിലാകുന്നത്. മാവോവാദി സായുധസേനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയംഗമാണ് ഗൗതം. ഇയാള്‍ കഴിഞ്ഞ ഒന്‍പതുവര്‍ഷക്കാലമായി കേരളത്തിലുണ്ടെന്നാണ് പൊലിസ് പറയുന്നത്. 2017-ല്‍ അറസ്റ്റിലായ കാളിദാസിലൂടെയാണ് ഗൗതം കേരളത്തിലുണ്ടെന്ന വിവരം പൊലിസിന് ലഭിക്കുന്നത്.
തമിഴ്‌നാട്ടില്‍ മാവോവാദി പ്രവര്‍ത്തന പശ്ചാളത്തലമില്ലാത്ത ഗൗതം കേരളത്തില്‍ സംഘടനയുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങളില്‍ ഇടപെട്ടുവെന്നാണ് വിവരം. ഒളിപോരാളിയായ ഗൗതമിനെ അര്‍ബന്‍ കമ്മിറ്റിക്കു കീഴിലെ കൂറിയറായും ഉപയോഗിച്ചിട്ടുണ്ട്. നിലമ്ബൂരില്‍ മാവോവാദികളുമായി പൊലിസ് ഏറ്റുമുട്ടലിനു മുന്നോടിയായ വരയന്മലയില്‍ ചേര്‍ന്ന രഹസ്യയോഗത്തിലും ഇയാള്‍ പങ്കെടുത്തതായി പൊലിസ് പറഞ്ഞു. 2016 നവംബര്‍ 24ന് ചേര്‍ന്ന ഏറ്റുമുട്ടലിന് ശേഷമാണ് ഗൗതം അര്‍ബന്‍ കമ്മിറ്റിയുടെ ഭാഗമാകുന്നത്.
ഉള്‍വനങ്ങളിലെ മാവോവാദി ഒളിത്താവളങ്ങളെ കുറിച്ചു കൃത്യമായി അറിവുള്ള ഗൗതത്തെ ചോദ്യം ചെയ്യുന്നതിലൂടെ കേരളത്തിലെ മാവോയിസ്റ്റ് താവളങ്ങളെ കുറിച്ചും പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലിസ് പറയുന്നത്. സംഘടനയിലേക്ക് പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനും അവരെ മാവോവാദി ആശയങ്ങള്‍ പഠിപ്പിക്കുന്നതിനുമാണ് ഗൗതം കേരളത്തിലെത്തുന്നതെന്നാണ് പൊലിസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ മറ്റൊരുു പേരില്‍ ഇയാള്‍ സാന്നിധ്യമുറപ്പിച്ചിരുന്നതായി പൊലിസ് സംശയിക്കുന്നുണ്ട്.വരയന്മലയില്‍ നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗൗതം പ്രതിയാണെന്നാണ് പൊലിസ് പറയുന്നു.
കേരളത്തില്‍ നിലമ്ബൂര്‍ കാട്ടില്‍ മാവോവാദി ദിനമാചരിക്കുകയും ആയുധപരിശീലനം നടത്തുകയും ചെയ്ത കേസാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു. 2017-ലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേല്‍മുരുകന്‍, അജിത എന്നിവര്‍ ഉള്‍പ്പെടെ 19 പേരാണ് ഈ കേസിലെ പ്രതികള്‍. ഗൗതത്തിന്റെ കൂടെ പിടിയിലായ വയനാട് സ്വദേശിക്കും ഡ്രൈവര്‍ക്കും മാവോവാദി ബന്ധമുണ്ടെന്നു ഇതുവരെ പൊലിസിന് വിവരം ലഭിച്ചിട്ടില്ല. ഇവര്‍ക്കു മറ്റു ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്നുംപൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല.
എന്‍.ഐ.എ കേസ് ഏറ്റെടുത്ത പശ്ചാത്തലത്തില്‍ വടക്കെ മലബാറില്‍ ഗൗതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ഇനി അവരാണ് അന്വേഷിക്കുക. കണ്ണൂരിലെ ഉന്നതനേതാക്കള്‍ക്കും ചില ഉദ്യോഗസ്ഥര്‍ക്കും മാവോവാദി ഭീഷണിയുണ്ടെന്നു നേരത്തെ കേന്ദ്രരഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു നല്‍കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്താണ് നിലമ്ബൂര്‍ വെടിവയ്‌പ്പിനു പ്രതികാരം ചെയ്യാന്‍ മാവോവാദികളൊരുങ്ങുന്നുവെന്ന വിവരം ചോര്‍ന്നത്. മാവോവാദികളുടെ പ്രവര്‍ത്തനം ഉള്‍വനത്തിലാണെന്നു പൊതുവേ കരുതുമ്ബോഴും ഇവരുടെ സാന്നിധ്യം നഗരങ്ങളിലുണ്ടാകുന്നതാണ് പൊലിസിനെ കുഴയ്ക്കുന്ന ഒരു പ്രശ്നം.കണ്ണൂരിലുള്‍പ്പെടെ മാവോവാദി ഒളിത്താവളങ്ങള്‍ കണ്ടെത്തുന്നതിനുള്ള നീക്കമാണ് വരും ദിനങ്ങളില്‍ പൊലിസ് നടത്തുക.
No comments
Post a Comment