ഒന്നര വർഷം മുൻപ് പയ്യന്നൂർ കവ്വായിൽ നിന്ന് കാണാതായ പ്രസന്ന എന്ന സ്ത്രീയെ മലപ്പുറത്ത് നിന്നും കണ്ടെത്തി
പയ്യന്നൂർ:
ഒന്നര വർഷം മുമ്പ് പയ്യന്നൂർ കാവ്വയിലെ വീട്ടിൽ നിന്നും കാണാതായ പയ്യന്നൂർ കവ്വായിലെ പ്രസന്ന എന്ന സ്ത്രീയെ പയ്യന്നൂർ പോലീസിന്റെ സമർത്ഥമായ അന്വേഷണതിനോടുവിൽ മലപ്പുറം ജില്ലയിൽ നിന്നും കണ്ടെത്തി. ഇളമ്പച്ചി സ്വദേശിയായ അബ്ദുൾ റഹ്മാനോടൊപ്പം സുബൈദ എന്ന പേരിൽ മലപ്പുറം കാലടി എന്ന സ്ഥലത്തു ഒരു ചായക്കട നടത്തുകയായിരുന്ന ഇവരെ വേഷം മാറി ചെന്ന അന്വേഷണ സംഘം കണ്ടെത്തി കൂട്ടി കൊണ്ട് വരികയായിരുന്നു. അബ്ദുൾ റഹ്മാന് ഉദുമ, കുടക്, മലപ്പുറം എടവണ്ണപ്പാറ എന്നിവിടങ്ങളിൽ ഭാര്യമാരുണ്ട്. പയ്യന്നുർ പോലിസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വന്ന കേസിൽ യാതൊരു തുമ്പും ലഭിക്കാതിരുന്ന സമയത്താണ് പയ്യന്നൂർ ഡി വൈ എസ് പി ആയി കെ ഇ പ്രേമചന്ദ്രൻ ചുമതലയേൽക്കുന്നതും കേസ് മേൽനോട്ടം വഹിച്ചു അന്വേഷണത്തിന് പുതിയ സ്‌ക്വാഡിന് രൂപം നൽകി നേതൃത്വം നൽകിയതും. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഐ പി മഹേഷ് കെ നായരുടെ നേതൃത്വത്തിൽ എസ് ഐ യദുകൃഷ്ണൻ, പ്രത്യേക ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എൻ കെ ഗിരീഷ്, എ എസ് ഐ എംപി നിഗേഷ്, സീനിയർ സ്പെഷൽ പോലീസ് ഓഫീസർ കെ വി മനോജ്,എന്നിവരായിരുന്നു അന്വേഷണ സംഗത്തിലുണ്ടായിരുന്നത്, ഇളമ്പച്ചി സ്വദേശിയായ അബ്ദുറഹ്മാൻ എന്നയാളുടെ കൂടെ പോയതായി സംശയിച്ചിരുന്നെങ്കിലും ഇവർ ഉപയോഗിച്ചിരുന്ന ഫോൺ, സിം എല്ലാം പ്രവർത്തന രഹിതമാക്കിയിരുന്നത് അന്വേഷണത്തെ സാരമായി ബാധിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു നടത്തിയ പോലീസിന്റെ അന്വേഷണത്തിനോടുവിലാണ് ഇവരെ കണ്ടെത്തുന്നത്.ഇവരെ കണ്ടെത്തുന്നതിന് പോലിസ് ലുക്ക് ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.
ഇരുവരെയും ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും..
മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആയി കെ ഇ പ്രേമചന്ദ്രൻ ചുമതലയെറ്റതോടെ യാതൊരു തുമ്പും അവശേഷിക്കാതിരുന്ന ശ്രീസ്ഥയിലെ ക്വട്ടേഷൻ ടീമിനെയും പിലാത്തറയിലെ ഓൺലൈൻ തട്ടിപ്പ് വീരനെയും ,പാണപ്പുഴയിലെ പിക്കപ്പ് ലോറി മോഷ്ടാക്കളേയും ശാസ്ത്രീയ തെളിവുകളോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ നിയമത്തിന്റെ മുന്നിൽ കിണ്ടുവരാൻ അദ്ദേഹത്തിന്റെ നേതൃത്വതിൽ സാധിച്ചിട്ടുണ്ട്.
No comments
Post a Comment