പീർ മുഹമ്മദിന്റെ നനവാർന്ന ഓർമ്മയിൽ ദുബൈ കെ എം സി സി സർഗധാര പ്രവർത്തകർ ഒത്തുചേർന്നു
ദുബൈ: മാപ്പിളപ്പാട്ടു രംഗത്ത് തലയെടുപ്പോടെ നിലയുറപ്പിച്ച മാപിളപ്പാട്ടിനെ ജനകീയമാക്കിയ മലയാളിയുടെ മനസിൽ സംഗീതത്തിൻ്റെ തേൻ ഇശലുകൾ തീർത്ത അനുഗ്രഹീത ഗായകൻ പീർ മുഹമ്മദിൻ്റെ നനവാർന്ന ഓർമ്മകൾ അയവിറക്കി ദുബൈ കെ എം സി സി ഭാരവാഹികളും സർഗധാര പ്രവർത്തകരും ഒത്തുചേർന്നു. പ്രവാസ ലോകത്തും നാട്ടിലും എണ്ണമറ്റ വേദികളിൽ പരിപാടികൾ നടത്തിയ പീർക്ക പാടിയ പാട്ടുകൾ ജനഹൃദയങളിൽ ഇടം നേടിയതാണന്ന് അനുശോചനത്തിൽ പങ്കടുത്തവർ അഭിപ്രായപ്പെട്ടു.
അനുസ്മരണ സംഗമത്തിൽ സർഗധാര ചെയർമാൻ അശ്റഫ് കൊടുങ്ങല്ലൂർ അദ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി ആക്ടിങ് പ്രസിഡണ്ട് ഹുസൈനാർ ഹാജി എടച്ചാകൈ, ദുബൈ കെ എം സി സി ഭാരവാഹികളായ മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ സാജിദ്, ഇബ്രാഹിം ഇരിട്ടി,ഒ കെ ഇബ്രാഹിം, കെ പി എ സലാം, മുഹമ്മദ് പട്ടാമ്പി, ഒ മൊയ്തു, എൻ എ എം ജാഫർ [മിഡിൽ ഈസ്റ്റ് ചന്ദ്രിക] സൈനുദ്ധീൻ ചേലേരി, വി കെ അബ്ദുൽ അസീസ് [എൻ ഹാസ് ], ഹംസ ഹാജി മാട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. സർഗധാര കോർഡിനേറ്റർ റഹ്ദാദ് മൂഴിക്കര സ്വാഗതവും ജാസ്സിം തിരുവനന്തപുരം നന്ദിയും പറഞ്ഞു.
No comments
Post a Comment