Header Ads

  • Breaking News

    ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് പുലിമുട്ട്: CRZ ക്ലിയറൻസ് ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കും-മന്ത്രി വി എൻ വാസവൻ...

    ചൂട്ടാട്- പാലക്കോട് അഴിമുഖത്ത് പുലിമുട്ട് നിർമ്മിക്കുന്നതിന് CRZ ക്ലിയറൻസ് ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്ന് മത്സ്യ ബന്ധന ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ്  മന്ത്രിക്കു വേണ്ടി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിയമസഭയിൽ



     എം വിജിൻ എം.എൽ.എ ഉന്നയിച്ച സമ്പ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
     ചൂടാട്-പാലക്കോട് അഴിമുഖത്ത് മണൽ അടിയുന്നത് മൂലം  അപകടങ്ങളും,  മത്സ്യബന്ധന യാനങ്ങൾ കരക്ക് അടുപ്പിക്കാൻ ഉണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത്, ശാശ്വത പരിഹാരത്തിനായി റീബിൽഡ് കേരള  ഇനിഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി  റിവർ ട്രെയിനിംഗ് പ്രവൃത്തിക്ക്  28.60കോടി രൂപയുടെ ഭരണാനുമതിയും, സാങ്കേതികാനുമതിയും നൽകുകയും പ്രീ ക്വാളിഫിക്കേഷർ ടെണ്ടർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ടെൻറർ നടപടികൾ പൂർത്തീകരിച്ച് കരാറിലേർപ്പെടുന്നതി നുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad