Header Ads

  • Breaking News

    മക്കളെ ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയി: കാമുകനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് ഭർത്താവ്

     


    കൊല്ലം: 

    തന്നെയും മക്കളെയും ഉപേക്ഷിച്ച് ഭാര്യ കാമുകനൊപ്പം പോയ ദേഷ്യത്തിൽ കാമുകനെയും മാതാവിനെയും വെട്ടി പരിക്കേൽപ്പിച്ച് യുവാവ്. കൊല്ലം അഞ്ചലിൽ ആണ് സംഭവം. ഏ​റം ക​ളീ​ലി​ക്ക​ട പ്ലാ​വി​ള പുത്തന്‍വീട്ടില്‍ കൃ​ഷ്ണ​കു​മാ​രി (50), മ​ക​ന്‍ അ​ഖി​ല്‍ (28) എ​ന്നി​വ​ര്‍​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സംഭവത്തിൽ ഇരുവരെയും ആക്രമിച്ച വെ​ട്ടി​ക്കവ​ല സ്വ​ദേ​ശി​യാ​യ സജിയെ പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെയ്തു.

    കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ വെച്ചാണ് അഖിലിനും മാതാവിനും വെട്ടേറ്റത്. ഭാര്യയെ കാണാനെന്ന വ്യാജേന എത്തിയ സജിൻ ഇവരെ കയ്യിൽ കരുതിയിരുന്ന വാക്കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ ആക്രമണത്തിൽ വെട്ടേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോളജിൽ ചികിത്സയിലാണ് ഇരുവരും. രണ്ടു പേരുടെയും കൈകൾക്കാണ് വെട്ടുകൊണ്ടത്.

    ര​ണ്ട് മാ​സം മുൻപ് സ​ജി​യു​ടെ ഭാ​ര്യ ഇയാളെയും മക്കളെയും ഉപേക്ഷിച്ച് കാമുകനായ അഖിലിനൊപ്പം പോയിരുന്നു. ഇയാൾക്കൊപ്പം ഏ​റ​ത്തെ വീട്ടിലായിരുന്നു യുവതി താമസിച്ചത്. സജി നൽകിയ പരാതിയെ തുടർന്ന് പോലീസ് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്തു. എ​ന്നാ​ല്‍ ഇ​ത് സംബന്ധിച്ച കേസി​ല്‍ യു​വ​തി​ക്ക്​ അനുകൂലമായിട്ടായിരുന്നു കോടതി വിധി വന്നത്.

    ക​ഴി​ഞ്ഞ ​ദി​വ​സം യു​വ​തി​യു​ടെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും നല്‍കാ​നെ​ന്ന വ്യാ​ജേ​ന സ​ജി അഖിലിന്റെ വീട്ടി​ലെ​ത്തുകയായിരുന്നു. ആക്രമണത്തിന് പദ്ധതിയിട്ടിരുന്ന സജി യുവതിയെ വെട്ടാനായി ശ്രമിച്ചു. ഇതുകണ്ട അഖിലും ഇയാളുടെ മാതാവും സജിയെ തടയാനായി ശ്രമിച്ചു. ഇതിനിടയിലാണ് ഒരുവർക്കും വെട്ടേറ്റത്. സജിയെ ഇന്ന് പുനലൂർ കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു. ഭാര്യയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണോ സജി എത്തിയതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad