രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 1000 ത്തോട് അടുക്കുന്നു,24 മണിക്കൂറിനിടെ 13,154 പുതിയ കോവിഡ് രോഗികൾ
ഡൽഹി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 1000 ത്തോട് അടുക്കുന്നു. 961 പേർക്കാണ് ഇതുവരെ ഒമിക്രോൺ ബാധിച്ചത്. കൂടുതൽ ഡൽഹിയിലാണ്, 263 കേസുകൾ. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ് (252). 961 കേസുകളിൽ 320 പേർ രോഗമുക്തി നേടുകയോ അല്ലെങ്കിൽ ഡിസ്ചാർജ് ആവുകയോ ചെയ്തിട്ടുണ്ട്.
പഞ്ചാബിൽ ആദ്യ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തതായി ഉപമുഖ്യമന്ത്രി ഒ.പി.സോനി അറിയിച്ചു. ഡിസംബർ നാലിന് സ്പെയിനിൽ നിന്നെത്തിയ 36 കാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കർണാടകയിൽ അഞ്ചുപേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 13,154 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 82,402 ആയി. മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ ദിനംപ്രതി ഉയരുകയാണ്. 3,900 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ തന്നെ മുംബൈയിലാണ് കൂടുതൽ കേസുകൾ. 2,510 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.
No comments
Post a Comment