Header Ads

  • Breaking News

    നടൻ മനോജിന്റേത് 10 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന രോഗം, ചികിത്സ വൈകിക്കരുത്: ഡോക്ടറുടെ കുറിപ്പ്



    തിരുവനന്തപുരം: മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് മനോജ് കുമാര്‍. നടി ബീന ആന്റണിയുടെ ഭര്‍ത്താവ് എന്ന നിലയിലും താരം ആരാധകര്‍ക്ക് പ്രിയങ്കരനാണ്. എന്നാല്‍ ഇപ്പോള്‍ താരം നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ബെല്‍സ് പാള്‍സി എന്ന രോഗം കാരണം തന്റെ മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയെന്നാണ് മനോജ് വെളിപ്പെടുത്തിയത്.

    നടൻ മനോജിന്റെ മുഖം കോടിപ്പോയതോടെ ബെൽസ് പാൾസി എന്ന രോഗം കേരളത്തിൽ ചർച്ചയായിരിക്കുകയാണ്. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുള്‍ടൈം എ സിയില്‍ ജോലി ചെയ്യുന്നവര്‍, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ക്കും വരാവുന്ന ഒരു രോഗമാണ്. വന്നാലും പേടിക്കരുതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സംഭവത്തിൽ വിശദമായ കുറിപ്പുമായി ഇഎൻടി ഡോക്ടർ വിനോദ് ബി നായർ രംഗത്തെത്തി.

    അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

    ടെലിവിഷൻ താരം മനോജ് തൻ്റെ മുഖം കോടിയ കാര്യം സമൂഹമാധ്യമങ്ങളിൽ കൂടി പങ്കു വച്ചത് കൊണ്ട് ശ്രദ്ധ നേടിയ ഒരു അസുഖമാണ് ബെൽസ് പാൻസി. 10 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന അസുഖം.

    ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഇത് തുടങ്ങി ചികിത്സ എടുക്കാൻ വൈകരുത്. പലരും വൈകാറുണ്ട്. 24 മണിക്കൂറിനകം ആൻ്റി വൈറൽ മരുന്നുകളും സ്റ്റീറോയ്ഡും ഉപയോഗിക്കണം. ഇത് വളരെ പ്രധാനമാണ്. അല്ലെങ്കിൽ ചികിത്സ ചിലപ്പോൾ ഫലം കാണില്ല. കൃത്യമായി ചികിത്സിച്ചാലും കോടൽ നിലനിൽക്കുവാനുള്ള സാധ്യതകളുണ്ട്.

    സാധാരണ ഗതിയിൽ ഒരു മാസം കൊണ്ട് ഭേദമാകും. ആ വശത്തെ കണ്ണ് അടയ്ക്കുവാൻ സാധിക്കില്ല എന്നുള്ളത് പ്രശ്നം ആകാൻ സാധ്യതയുണ്ട്. കണ്ണുതുറന്ന് ഇരുന്നാൽ ഇൻഫെക്ഷൻ വരും. അതും ശ്രദ്ധിക്കണം.

    No comments

    Post Top Ad

    Post Bottom Ad