Header Ads

  • Breaking News

    ആദ്യം പൂഴ്ത്തി, പിന്നീട് പതിയെ പതിയെ കൂട്ടിച്ചേർത്തത് 13,340 മരണം: കണക്ക് പരിശോധിച്ച് കേന്ദ സംഘം



    ഡൽഹി: സംസ്ഥാന സർക്കാർ പൂഴ്ത്തിവച്ച കോവിഡ് മരണകണക്കിനെ കുറിച്ച് പരിശോധിക്കാൻ കേന്ദ്ര സംഘം കേരളത്തിലെത്തി. ഡോ. പി.രവീന്ദ്രന്‍, ഡോ. രുചി ജെയിന്‍, ഡോ. പ്രണയ് വര്‍മ എന്നിവരാണു കേന്ദ്ര സംഘത്തിലുള്ളത്. കേരളത്തിൽ പെട്ടന്നുണ്ടായ കോവിഡ് മരണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായിട്ടാണ് കേന്ദ്ര സംഘം എത്തിയത്. പ്രതിദിന കോവിഡ് കേസുകളും മരണങ്ങളും കുറയുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ മാസങ്ങളിൽ മുൻപ് സ്ഥിരീകരിക്കാതിരുന്ന ആയിരക്കണക്കിന് മരങ്ങളാണ് ഓരോ ദിവസം സർക്കാർ കോവിഡ് മരണ പട്ടികയിൽ ഉൾപ്പെടുത്തിയത്. പെട്ടന്നുണ്ടായ ഈ വർധനവിന്റെ കാരണവും ഇതിന്റെ വിശ്വാസ്യതയും പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് അന്വേഷണ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചത്.

    ആദ്യം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ സന്ദര്‍ശനം നടത്തിയ സംഘം, കോവിഡ് ബാധിച്ച് മരിച്ചവരുടെ കേസ് ഷീറ്റ് പരിശോധിച്ചു. പരിശോധനയിൽ പലതിലും വിവരങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തി. പുതുതായി പട്ടികയില്‍ ചേര്‍ത്ത കോവിഡ് മരണങ്ങള്‍ സംബന്ധിച്ച് നാളത്തെ യോഗത്തില്‍ വിശദീകരിക്കാൻ സംഘം ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    കേരളത്തിലെ കൊവിഡ് പരിശോധന സംവിധാനങ്ങൾ, സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്മൻമെൻ്റ സോണുകളുടെ നിർണയം, ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത, ആംബുലൻസ് മറ്റു അനുബന്ധ സൌകര്യങ്ങൾ എന്നിവയെല്ലാം സംഘം പരിശോധിച്ച് വരികയാണ്.
    കേരളത്തെ കൂടാതെ മിസ്സോറാമും കേന്ദ്രത്തിന്റെ ലിസ്റ്റിൽ ഉണ്ട്. മിസോറാമിലേക്കും പ്രത്യേക സംഘത്തെ അയച്ചിട്ടുണ്ട്. നിലവിൽ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയിലാണ് മിസ്സോറാമിലേക്ക് പ്രത്യേക സംഘത്തെ കേന്ദ്രസർക്കാർ അയച്ചത്.


    No comments

    Post Top Ad

    Post Bottom Ad