Header Ads

  • Breaking News

    17 കാരിയെതട്ടികൊണ്ടു പോയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

    രാജപുരം: 17 കാരിയെ പ്രലോഭിപ്പിച്ച് പനത്തടി ബളാന്തോട്ടുനിന്നും നാലുദിവസം മുമ്പ് തട്ടികൊണ്ടു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയെ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ നിന്നും പോലീസ് കണ്ടെത്തി. 17 കാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിന് മലപ്പുറം തിരൂര്‍ സ്വദേശി മനാഫിനെതിരെ (26)പോക്‌സോ നിയമപ്രകാരം രാജപുരം പോലീസ് അറസ്റ്റുചെയ്തു.

    സ്‌കൂളിലേക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയ വിദ്യാര്‍ത്ഥിനി പിന്നീട് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് സൈബര്‍സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ഒടുവിൽ ഫോൺ ഉപയോഗിച്ചത് തലശ്ശേരി ടവര്‍ ലൊക്കേഷനിലാണെന്ന് കണ്ടെത്തി. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. ചില സൂചനയെ തുടർന്ന് രാജപുരം പോലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാഗര്‍കോവില്‍ നിന്നും മനാഫിനേയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. പെണ്‍കുട്ടി വീട്ടില്‍ നിന്നും കുറച്ച് പണവും കൈക്കലാക്കിയാണ് നാടുവിട്ടത്. പാലക്കാട് എത്തിയ പെണ്‍കുട്ടി അവിടെനിന്നും മനാഫിനോടൊപ്പം നാഗര്‍കോവിലേക്ക് പോവുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനാണ് മനാഫിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്ന്കോടതിയില്‍ ഹാജരാക്കും.


    No comments

    Post Top Ad

    Post Bottom Ad