പാപ്പിനിശേരി മേല്‍പ്പാലം 20 മുതല്‍ അടച്ചിടും
എന്നാല്‍ പിന്നീടങ്ങോട്ട് മേല്‍പ്പാലവുമായി ബന്ധപ്പെട്ട് നിരവധി ആക്ഷേപങ്ങളും ഉയര്‍ന്നു. നിലവില്‍ കുഴികളും മറ്റും താര്‍ ഒഴിച്ച് അടച്ച നിലയിലാണ്. പാലാരിവട്ടം പാലം നിര്‍മ്മാതാക്കളായ ആര്‍ ഡിസ് ആണ് പാപ്പിനിശ്ശേരി ,താവം മേല്‍പ്പാലങ്ങളും നിര്‍മ്മിച്ചത്. പ്രവൃത്തി പൂര്‍ത്തിയാക്കി പി.ഡബ്ളു.ഡിക്ക് കൈമാറും നിര്‍മ്മാണ കരാര്‍ 2020 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കിയ കെ.എസ്.ടി.പി റോഡ് പി.ഡബ്ല്യു.ഡിക്ക് കൈമാറാനിരുന്നെങ്കിലും പാലത്തിനെതിരെ പരാതി ഉയരുകയും വിജിലന്‍സ് അന്വേഷണം വരികയും ചെയ്തതോടെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തില്ല.
ഇതെ തുടര്‍ന്നാണ് പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കെ.എസ്. ടി.പി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. നിലവിലെ കരാറുകാര്‍ തന്നെയാണ് തുടര്‍പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നത്. അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് പാലം കൈമാറാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ പറഞ്ഞു. പാലത്തിന് ബലക്ഷയമില്ലെന്നും രൂപപ്പെട്ട ചെറിയ കുഴികള്‍ ശാശ്വതമായി പരിഹരിക്കാനാണ് അടച്ചിടേണ്ടി വരുന്നതെന്നും അഴീക്കോട് എം.എല്‍.എ കെ. വി. സുമേഷ് പറഞ്ഞു.
No comments
Post a Comment