⭕ *കേന്ദ്രത്തിന്റെ ജൽജീവൻ മിഷൻ: 2023-ഓടെ കേരളത്തിലെ എല്ലാ വീടുകളിലും പൈപ്പുവെള്ളം*
ന്യൂഡൽഹി:ജലദൗർലഭ്യം പൂർണമായും പരിഹരിക്കാൻ 2023-ഓടെ കേരളത്തിലെ എല്ലാ വീടുകളിലും 24 മണിക്കൂറും പൈപ്പുവെള്ളം ലഭ്യമാക്കുമെന്ന് യൂണിസെഫ്. കേന്ദ്രസർക്കാരിന്റെ ജൽജീവൻ മിഷൻ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത 40 വർഷത്തിനുള്ളിൽ ഇന്ത്യ പൂർണമായും കുടിവെള്ള ദൗർലഭ്യമുക്ത രാജ്യമായി മാറുമെന്ന് ജൽജീവൻ അഡീഷണൽ സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ ഭരത് ലാൽ അറിയിച്ചു.
2022-ൽ ഗുജറാത്ത്, ഹിമാചൽപ്രദേശ്, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ്, മണിപ്പുർ, ജമ്മുകശ്മീർ, മേഘാലയ, ലഡാക്ക് എന്നിവിടങ്ങളിലും 2023-ൽ കേരളവും തമിഴ്‌നാടും ഉൾപ്പെടെ ഒമ്പതു സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കും. ഈ വർഷം തെലങ്കാന, ഡൽഹി, പുതുച്ചേരി, അന്തമാൻ നിക്കോബാർ, ഹരിയാണ, ബിഹാർ എന്നിവിടങ്ങളിൽ നൂറുശതമാനം വീടുകളിലും പൈപ്പുവെള്ളമെത്തും.
6.04 ലക്ഷം ഗ്രാമങ്ങളിലാണ് നിലവിൽ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 1.28 ലക്ഷം ഗ്രാമങ്ങളിൽ 5.44 കോടി വീടുകളിലും പൈപ്പുജലം ലഭ്യമാക്കുന്നുണ്ട്. ലക്ഷം ഗ്രാമങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. രാജ്യത്തെ ഉൾനാടൻ ഗ്രാമങ്ങളിൽ ജലദൗർലഭ്യം രൂക്ഷമായതിനാൽ വെള്ളം ശേഖരിക്കാൻ കുട്ടികളും സ്ത്രീകളും ഏറെ ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരമുണ്ടാക്കാനാണ് യൂണിസെഫ് പദ്ധതിയുമായി കൈകോർക്കുന്നത്.
No comments
Post a Comment