Header Ads

  • Breaking News

    മാക്കൂട്ടം ചുരം പാതയിലൂടെയുള്ള യാത്രാനിയന്ത്രണം ഡിസംബര്‍ 28 വരെ നീട്ടി

    ഇ​രി​ട്ടി: മാ​ക്കൂ​ട്ടം ചു​രം പാ​ത വ​ഴി​യു​ള്ള യാ​ത്രാ​നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ള​വി​ല്ല. നി​യ​ന്ത്ര​ണം ഈ​ മാ​സം 28 വ​രെ നീ​ട്ടി ഉ​ത്ത​ര​വി​റ​ങ്ങി. ചു​രം പാ​ത വ​ഴി ക​ർ​ണാ​ട​ക​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ൾ​ക്ക് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് നി​ർ​ബ​ന്ധ​മാ​ണ്.

    ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. മാക്കൂ​ട്ടം ചെ​ക്ക് പോ​സ്റ്റി​ൽ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം നാ​ലു പോ​ലീ​സു​കാ​രേ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

    കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു​ മാ​സം മു​മ്പാ​ണ് മാ​ക്കൂ​ട്ടം അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ര​ണ്ടു ഡോ​സ് വാ​ക്‌​സി​ൻ എ​ടു​ത്ത​വ​ർ​ക്ക് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കാ​മെ​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണം തു​ട​രാ​നു​ള്ള തീ​രു​മാ​നം.ക​ഴി​ഞ്ഞ മാ​സം ചു​രം​ പാ​ത വ​ഴി ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഭാ​ഗി​ക​മാ​യി നീ​ക്കി​യെ​ങ്കി​ലും സ്വ​കാ​ര്യ ബ​സ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad