Header Ads

  • Breaking News

    ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം....

     


    കണ്ണപുരം:

    ചെറുകുന്ന്, കണ്ണപുരം പഞ്ചായത്തുകളിൽ ആഫ്രിക്കൻ ഒച്ച് ശല്യം ദിനംപ്രതി രൂക്ഷമാകുന്നു. കൃഷിക്കും ചെടികൾക്കും മാത്രമല്ല ജനങ്ങൾക്കും ഇത് ഭീഷണിയാകുന്നു. സസ്യങ്ങൾ, മണൽ, കുതിർന്ന കോൺക്രീറ്റ് കട്ടകൾ എന്നവിയാണ് ഇവയുടെ ഭക്ഷണം. പഞ്ചായത്ത് ഓഫീസിലും പോസ്റ്റ് ഓഫീസിലും റെയിൽവേസ്റ്റേഷനിലുമെല്ലാം ഇവയുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. 

    മസ്തിഷ്കജ്വരമുൾ‌പ്പെടെയുള്ള രോഗങ്ങൾക്ക് ഇവ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒച്ച് ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ജനങ്ങൾ അധികൃതരോട് ആവശ്യപ്പെടുകയാണ്. ഉപ്പ് ഉപയോഗിച്ചാണ് ജനം ഒച്ചുകളെ പ്രതിരോധിക്കുന്നത്.


    ഒച്ചൊന്നിന് രണ്ടുരൂപ നൽകി വാങ്ങാനൊരുങ്ങുകയാണ് കണ്ണപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ സേവഗ്രാം വാട്സാപ്പ് കൂട്ടായ്മ. കൂട്ടത്തോടെ നശിപ്പിച്ച് കളയുകയാണ് ലക്ഷ്യം.

    No comments

    Post Top Ad

    Post Bottom Ad