Header Ads

  • Breaking News

    പയ്യന്നൂരില്‍ മൊബൈല്‍ ഷോപ്പിൽ കവര്‍ച്ച കുപ്രസിദ്ധ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു

    പയ്യന്നൂര്‍:
    പുതിയ ബസ്റ്റാന്റിന് സമീപ മൊബൈല്‍ ഷോപ്പിൽ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ കവർച്ചക്കാരെ തിരിച്ചറിഞ്ഞു. സമീപ നാളുകളായി ജയിലിൽ നിന്നിറത്തിയ കാസറഗോഡ് സ്വദേശിയും കൂട്ടാളിയുമാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. സ്ഥാപനത്തിൽ നിന്നും സമീപത്തെ കെട്ടിടത്തിൽ നിന്നും കിട്ടിയ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്.

    ഇ. ശരത്തിന്റെ ഉടമസ്ഥതയിലുള്ള ഫോണിക് മെബൈല്‍ എന്ന കടയിൽ നിന്നാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാർ കവര്‍ച്ച നടന്നത്.രണ്ട് ലക്ഷത്തിലേറെ വിലമതിക്കുന്ന ഏഴ് പുതിയ സ്മാര്‍ട്ട് ഫോണുകളും സര്‍വ്വീസിങ്ങിന് നൽകിയ അഞ്ച് ഫോണുകളുമാണ് കവർന്നത്.കടയുടെ പിറകുവശത്തെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തേക്ക് കടന്നത്. പരാതിയിൽ കേസെടുത്ത പോലീസ് ഫോറൻസിക് വിദഗ്‌ധരുടെയും സൈബർ സെല്ലിൻ്റെയും സഹായം തേടിയതോടെയാണ് കവർച്ചക്കാരെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ ഹോൾസെയിൽ മൊബൈല്‍ ഷോപ്പില്‍നിന്നും ഏഴുലക്ഷത്തോളം രൂപയുടെ മൊബൈലുകള്‍ കവര്‍ച്ച ചെയ്ത സംഘത്തിൽപ്പെട്ടവരാണ് പയ്യന്നൂരിലെ കവര്‍ച്ചക്ക് പിന്നിലുമെന്ന സൂചനയും ലഭിച്ചു കാസറഗോഡ് സ്വദേശിയും കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ മോഷ്ടാവുമാണ് പോലീസിൻ്റെ നിരീക്ഷണത്തിലായത്.സംഭവ ദിവസം പുലര്‍ച്ചെ ഒന്നിനാണ് കവര്‍ച്ച നടന്നത്. മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തുന്നതിന് മുമ്പായി സമീപത്തെ കര്‍ട്ടണ്‍ വില്‍പ്പന കേന്ദ്രത്തിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ക്കുന്ന ദൃശ്യവും പോലീസ് കണ്ടെത്തിയിരുന്നു.പയ്യന്നൂർ എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ എസ്.ഐ.കെ.ദിലീപും സംഘവും അന്വേഷണം ഊർജിതമാക്കി.അതേ സമയം മോഷ്ടിച്ച മൊബെൽ ഫോണുകൾ കർണ്ണാടകയിലേക്ക് കടത്തിയതായി പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് മോഷ്ടാക്കളെ ജയിലിൽ നിന്നും കൂട്ടത്തോടെ വിട്ടയച്ചത് ജനജീവിതത്തിന് സാരമായി ബാധിച്ചിട്ടുണ്ട്.കൂട്ടത്തോടെ ജയിൽ മോചിതരായ കവർച്ചക്കാർ വ്യാപകമായി കവർച്ച നടത്തുന്നത് പോലീസ് സേനക്കും തലവേദനയായി മാറിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad