സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
സിപിഐ എം കണ്ണൂര്‍ ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. പഴയങ്ങാടി ബസ്‌സ്‌റ്റാന്‍ഡിലെ ഇ കെ നായനാര്‍ നഗറില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനംചെയ്യും.ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, കെ കെ ശൈലജ, എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ച ശനിയാഴ്‌ച പൂര്‍ത്തിയായി. രണ്ടുദിവസമായി അഞ്ചര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ 12 വനിതകള്‍ ഉള്‍പ്പെടെ 49 പേര്‍ പങ്കെടുത്തു. -ടി ചന്ദ്രന്‍, പി ഗോവിന്ദന്‍ (പാപ്പിനിശേരി), വി കുഞ്ഞികൃഷ്ണന്‍, കെ പി ജ്യോതി(പയ്യന്നൂര്‍), സി എം കൃഷ്ണന്‍, പുല്ലായിക്കൊടി ചന്ദ്രന്‍, ഷിബിന്‍ കാനായി(തളിപ്പറമ്ബ്), പി രമേഷ്ബാബു(കണ്ണൂര്‍), കെ ഡി അഗസ്റ്റിന്‍, രജനി മോഹന്‍, നിതീഷ് നാരായണന്‍(പെരിങ്ങോം), ടി പി ശ്രീധരന്‍, എ രമേഷ്ബാബു, എ കെ രമ്യ(തലശേരി), ഷാജി കരിപ്പായി, കെ പി വി പ്രീത (കൂത്തുപറമ്ബ്), എം വേലായുധന്‍, പി വി ശോഭന, കെ ജനാര്‍ദനന്‍ (ശ്രീകണ്ഠപുരം), കെ വി ജിജില്‍, ടി വി ലക്ഷ്മി(അഞ്ചരക്കണ്ടി), എന്‍ അനില്‍കുമാര്‍, കെ സി ഹരികൃഷ്ണന്‍ (മയ്യില്‍), എം രതീഷ്, സി രജനി (മട്ടന്നൂര്‍), കെ ശോഭ, എം കെ മുരളി(എടക്കാട്), പി റോസ, മോഹനന്‍, കെ ജി ദിലീപ് (ഇരിട്ടി), എം രാജന്‍ (പേരാവൂര്‍), സാജന്‍ കെ ജോസഫ്(ആലക്കോട്), കെ ഇ കുഞ്ഞബ്ദുള്ള, എന്‍ ശ്രേഷ (പാനൂര്‍), എം ശ്രീധരന്‍, പി പ്രഭാവതി, കെ വി സന്തോഷ് (മാടായി), കെ ശശിധരന്‍, ടി ഷബ്ന, എം മോഹനന്‍ (പിണറായി), എന്‍ മോഹനന്‍, കെ പി അശോകന്‍, പി രാജീവന്‍, സി കെ സുരേന്ദ്രന്‍, എം വി സഹദേവന്‍, ബാബു വാഴയില്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ചര്‍ച്ചകള്‍ക്ക് ജില്ലാ സെക്രട്ടറി എം വി ജയരാജനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും മറുപടി പറഞ്ഞു. ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍’ സെമിനാര്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. കണ്‍വീനര്‍ വത്സന്‍ പനോളി ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
No comments
Post a Comment