ചുവന്ന നിറത്തിലുള്ള ആ ജലജീവി മീനല്ല,ഒച്ച്,നീന്തുന്ന സ്പാനിഷ് നർത്തകി
കുഴുപ്പിള്ളി ബീച്ചില്‍ മീന്‍ പിടിക്കാന്‍ പോയവരുടെ വലയിലാണ് ഇത് കുടുങ്ങിയത്. ഹെക്സാബ്രാഞ്ചസ് സാംഗുയ്നിയൂസ് എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ചെങ്കടലിലാണ് ഇതിനെ ആദ്യമായി കണ്ടെത്തുന്നത്. ഭൂരിഭാഗം കടല്‍ ഒച്ചുകള്‍ക്ക് നീന്താനുള്ള കഴിവില്ലെങ്കിലും ഇക്കൂട്ടര്‍ ഇതില്‍ നിന്ന് വ്യത്യസ്തരാണ്. ശത്രുക്കളുടെ മുന്നില്‍പ്പെട്ടാല്‍ വളഞ്ഞു പുളഞ്ഞു നീന്തി രക്ഷപ്പെടും. പാറക്കെട്ടുകളും പവിഴപ്പുറ്റുകളും ഉള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ കാണുന്നത്. പൊതുവെ രാത്രി സഞ്ചാരികളായ ഇവ 40 സെന്റീമീറ്റര്‍ വലിപ്പം വെക്കും.
കടലില്‍ മത്സ്യബന്ധനത്തിന് പോയ ചെറുവഞ്ചിക്കാര്‍ക്കാണ് ഇതിനെ കിട്ടിയത്. ഒറ്റനോട്ടത്തില്‍ ജെല്ലി മത്സ്യം പോലെ തോന്നുമെങ്കിലും നിറം ഇളം ചുവപ്പാണ്. കടും ചുവപ്പ് ചിറകുകളില്‍ വെളുത്ത വരകളുണ്ട്. പരന്ന ആകൃതിയുള്ള മീനിന് 6 ഇഞ്ചോളം വലിപ്പമുണ്ട്. കടല്‍വെള്ളം നിറച്ച പാത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മീനെ കാണാന്‍ നിരവധി പേരാണ് എത്തിയത്.
No comments
Post a Comment