Header Ads

  • Breaking News

    *പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂളുകളിൽ ടെലഫോൺ നിർബന്ധം*


     

    പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ടെലിഫോൺ നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. വിവിധ ആവശ്യങ്ങൾ അറിയുന്നതിനും അന്വേഷിക്കുന്നതിനുമായി വിദ്യാഭ്യാസ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും വിളിക്കാൻ കഴിയുന്നില്ലെന്നും പലയിടത്തും ഫോൺ ഇല്ലെന്നുമുള്ള പരാതിയെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പരാതിയുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നിർദേശ പ്രകാരം വിവിധ സ്ഥാപനങ്ങളിലും ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു.

    പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാൻഡ് ഫോൺ ഉണ്ടാകണം. പ്രവർത്തനക്ഷമമല്ലാത്ത ഫോൺ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് ശരിയാക്കിയെടുക്കാൻ നടപടിവേണം. അത് സാധ്യമല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷൻ എടുക്കണം.

    ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകൾ അറ്റൻഡ് ചെയ്യാൻ ഓഫീസ് മേധാവി റൊട്ടേഷൻ അടിസ്ഥാനത്തിൽ ഓഫീസ് ജീവനക്കാർക്ക് ചുമതല ഉത്തരവ് വഴി നൽകണം. ടെലിഫോൺ വഴി പരാതി ലഭിക്കുകയാണെങ്കിൽ അത് കൃത്യമായി രെജിസ്റ്ററിൽ രേഖപ്പെടുത്തണം. തുടർ നടപടി രണ്ടാഴ്ചയിലൊരിക്കൽ ഓഫീസ് മേധാവി വിലയിരുത്തണം. ഓഫീസ് പരിശോധനാ വേളയിൽ ബന്ധപ്പെട്ട അധികാരികൾ ഈ രെജിസ്റ്റർ നിർബന്ധമായും പരിശോധിക്കണം.

    No comments

    Post Top Ad

    Post Bottom Ad