തലവേദന മാറ്റാൻ ആൾദൈവം വടികൊണ്ട് തലയ്ക്കടിച്ചു; യുവതിക്ക് ദാരുണാന്ത്യം, കൊലപാതകത്തിന് കേസ്
തലവേദന മാറ്റാനായുള്ള ആൾദൈവത്തിന്റെ അടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. കർണാടകയിലെ ഹാസൻ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാർവതി (37) യാണ് മരിച്ചത്. സംഭവത്തിൽ ഹാസൻ ജില്ലയിലെ ബെക്ക സ്വദേശിയായ മനു (42) വിനെതിരേ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
പാർവതിയുടെ മകൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പാർവതിയും ഭർത്താവ് ജയന്തും മകൾക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ രണ്ടുമാസമായി പാർവതിക്ക് തുടർച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളിൽ ചികിത്സ തേടി. വേദന തുടരുന്നതിനാൽ പാർവതിയുടെ ബന്ധുവായ മഞ്ജുളയാണ് ബെക്ക ഗ്രാമത്തിൽ തലവേദന മാറ്റുന്ന ആൾദൈവമുണ്ടെന്ന് അറിയിച്ചത്. തുടർന്ന് ചികിത്സയ്ക്കായി മനുവിനെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച പാർവതിയും സുഹൃത്തുക്കളും ചികിത്സയ്ക്കെത്തിയപ്പോൾ തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാർവതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞുവീണ പാർവതിയെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
No comments
Post a Comment