*കണ്ണൂരില്‍ വിദ്യാര്‍ത്ഥിനികളെ പാതിവഴിയില്‍ ഇറക്കിവിട്ട് ബസ് ജീവനക്കാരുടെ ക്രൂരത*
തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് ബസ്സില്‍ കയറിയ ആറു വിദ്യാര്‍ത്ഥിനികളെ പാതിവഴിയില്‍ ഇറക്കിവിട്ട് സ്വകാര്യബസ് ജീവനക്കാരുടെ ക്രൂരത.
ധര്‍മ്മശാല യൂണിവേഴ്സിറ്റി ക്യാംപസിലെ വിദ്യാര്‍ത്ഥിനികളെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന കെ എല്‍ എ ക്യൂ 6925 മാധവി ബസ്സിലെ കണ്ടക്ടര്‍ കഴിഞ്ഞദിവസം വൈകിട്ട് കുപ്പത്ത് ഇറക്കിവിട്ടത്.
ക്യാമ്പസ്സില്‍ നിന്ന് മറ്റൊരു സ്വകാര്യ ബസ്സില്‍ തളിപ്പറമ്പിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ ഇവിടെ നിന്നാണ് മാധവി ബസില്‍ കയറിയത്. ഇവരുടെ കയ്യില്‍ പയ്യന്നൂരിലേക്കുള്ള പാസും ഉണ്ടായിരുന്നു. എന്നാല്‍ പാസ് അനുവദിക്കാതെ മുഴുവന്‍ പൈസയും വേണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിദ്യാര്‍ത്ഥിനികള്‍ സമ്മതിക്കാതെ വന്നതോടെയാണ് ബസ്സില്‍ നിന്ന് ഇറക്കി വിട്ടത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കണ്ടക്ടര്‍ തയ്യാറായില്ല.
ഇതോടെ മറ്റൊരു ബസ്സില്‍ പയ്യന്നൂരിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ പോലീസില്‍ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂര്‍ എസ് ഐ വിജേഷ് ബസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഒപ്പം 1500 രൂപ പിഴ ഈടാക്കുകയും കണ്ടക്ടറുടെ ലൈസന്‍സ് റദ്ധാക്കാന്‍ ആര്‍ ടി ഒ യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നേരത്തെ തന്നെ മാധവി ബസ്സിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അമിത വേഗത കാരണം നിരവധി അപകടങ്ങള്‍ക്കിടയാക്കിയ മാധവി ബസ് കാറില്‍ ഇടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചിരുന്നു
No comments
Post a Comment