സൈനികന്‍ പ്രദീപ് അടക്കമുള്ളവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ന് ഡിഎന്‍എ പരിശോധന
ശാസ്ത്രീയ പരിശോധനയ്‌ക്ക് പുറമെ ബന്ധുക്കളുടെ സഹായം കൂടി തേടും. മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. മാതാപിതാക്കളുടെ രക്ത സാംപിളുകള്‍ ശേഖരിക്കാനായി സംഘം സൈനികരുടെ വീടുകളില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ലാന്‍സ് നായിക് വിവേക് കുമാറിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച ഉച്ചയ്‌ക്ക് 12.20-ഓടെയാണ് സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരുടെ ജീവന്‍ കവര്‍ന്ന ഹെലികോപ്ടര്‍ ദുരന്തമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ വരുണ്‍ സിംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഡല്‍ഹിയിലെ പാലം വ്യോമ താവളത്തില്‍ ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഭൗതിക ദേഹങ്ങള്‍ എത്തിച്ചത്. ഇവിടെ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ ആദരവര്‍പ്പിച്ചു.
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, നായ്ക് ഗുര്‍സേവക് സിംഗ്, നായ്ക് ജിതേന്ദ്ര കുമാര്‍, ലാന്‍ഡ്സ് നായ്ക് വിവേക് കുമാര്‍, ലാന്‍ഡ്സ് നായ്ക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ക്യാപ്റ്റന്‍ വരുണ്‍ സിംഗ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
No comments
Post a Comment