മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ പാരിതോഷികം നൽകും : മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്ടെടുക്കുന്ന വലിയ തോതിലുള്ള മയക്കുമരുന്ന് കേസുകളില്‍ റിവാര്‍ഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു
ഒരു കേസില്‍, ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000 രൂപ വരെയും, വിവരം നല്‍കുന്ന ആള്‍ക്ക് പരമാവധി 60,000 രൂപ വരെയും ക്യാഷ് റിവാര്‍ഡ് ലഭ്യമാക്കുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ഏകാംഗ കമ്മിറ്റിയും, ഒരു കേസില്‍ ഒരു ഉദ്യോഗസ്ഥന് മുപ്പതിനായിരം രൂപയ്ക്ക് മുകളില്‍ ഒരു ലക്ഷം രൂപ വരെയും, വിവരം നല്‍കുന്ന ആള്‍ക്ക് 60,000 രൂപയ്ക്ക് മുകളില്‍ രണ്ടു ലക്ഷം രൂപ വരെയും ക്യാഷ് റിവാര്‍ഡ് നല്‍കുന്നതിന് ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനും ഡെപ്യൂട്ടി സെക്രട്ടറി പദവിയിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട ഒരു സംസ്ഥാനതല റിവാര്‍ഡ് കമ്മിറ്റിയും രൂപീകരിക്കും.
കേസ് കണ്ടെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് റിവാര്‍ഡ് നല്‍കുന്നത് അവരുടെ മനോവീര്യം ഉയര്‍ത്തുന്നതിനും കൂടുതല്‍ കേസുകള്‍ കണ്ടെടുക്കുന്നതിനും സഹായകരമാകും. അതിനാലാണ് എക്സെെസ് വകുപ്പ് സംസ്ഥാനത്ത് കണ്ടെടുക്കുന്ന മയക്കുമരുന്ന് കേസുകളില്‍ റിവാര്‍ഡ് നല്‍കുന്നതിന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള സംസ്ഥാനതല റിവാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിക്കുന്നതെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു
No comments
Post a Comment