വാഹന വില്‍പ്പന: ഉടമസ്ഥാവകാശം മാറാനും ആധാര്‍ നമ്പര്‍, ഇനി അസല്‍രേഖകള്‍ നല്‍കേണ്ട
വാഹന ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷകളിൽ ആധാർ നമ്പർ നൽകുന്നവർക്ക് പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓഫീസിൽ ഹാജരാക്കേണ്ട. ഓൺലൈൻ അപേക്ഷ പരിഗണിച്ച് ഉടമസ്ഥാവകാശം കൈമാറും.
വാഹനം വാങ്ങുന്നയാൾക്ക് തപാലിൽ പുതിയ ആർ.സി. ലഭിക്കും. ഓൺലൈൻ സേവനം 24 മുതൽ നിലവിൽവരും. ഉടമയറിയാതെ വാഹനഉടമസ്ഥാവകാശം കൈമാറുന്നത് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിച്ചത്.
ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിവരം അടങ്ങിയ ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ ആധാറിൽ ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ലഭിക്കുക. ഇതുവഴി ക്രമക്കേട് തടയാനാകും. ആധാർ വിവരങ്ങൾ നൽകാത്തവർ ഓൺലൈൻ അപേക്ഷ നൽകിയശേഷം അതിന്റെ പകർപ്പും അസൽ ആർ.സി.യും മോട്ടോർവാഹനവകുപ്പ് ഓഫീസിൽ എത്തിക്കണം.
ആർ.സിയിലെ മേൽവിലാസം മാറ്റം, വാഹനത്തിന്റെ എൻ.ഒ.സി., ഡ്യൂപ്ലിക്കേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈപ്പോത്തിക്കേഷൻ റദ്ദ് ചെയ്യൽ, ഹൈപ്പോത്തിക്കേഷൻ എൻഡോഴ്സ്മെന്റ് തുടങ്ങിയ സേവനങ്ങൾക്കും ആധാർനമ്പർ നൽകിയാൽ ഓൺലൈൻ അപേക്ഷ മതിയാകും. ടാക്സി വാഹനങ്ങളുടെ പെർമിറ്റ് പുതുക്കാനും ഓൺലൈൻ അപേക്ഷ മതി. പുതിയ പെർമിറ്റ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
No comments
Post a Comment