Header Ads

  • Breaking News

    ആരും ആവശ്യപ്പെടാതെ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കാണാനാകില്ല: ഹൈക്കോടതി




    കൊച്ചി: വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി. വിവാഹ വേളയിൽ വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല. വിവാഹസമയത്ത് യുവതിക്ക് ലഭിച്ച ആഭരണങ്ങൾ ഉൾപ്പെടെ തിരികെ നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.

    മാതാപിതാക്കൾ വിവാഹത്തിന് നൽകിയ യുവതിയുടെ ആഭരണങ്ങൾ തിരികെ നൽകണമെന്ന് കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ഉത്തരവിട്ടിരുന്നു. വിവാഹത്തിന് വധുവിന് ലഭിച്ച 55 പവൻ സ്വർണം ഭാര്യാഭർത്താക്കന്മാരുടെ പേരിൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തിരികെ നൽകണമെന്നായിരുന്നു യുവതിയുടെ ആവശ്യം. തുടർന്നാണ് ജില്ലാ സ്ത്രീധന നിരോധന ഓഫീസർ ആഭരണങ്ങൾ തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു.

    അതേസമയം, ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും അതിനാൽ അത് തിരികെ നൽകാൻ ഉത്തരവിടാൻ ഓഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാരൻ കോടതിയെ സമീപിച്ചു. ആരും ആവശ്യപ്പെടാതെ യുവതിക്ക് മാതാപിതാക്കൾ സമ്മാനിച്ച സ്വർണാഭരണങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സ്ത്രീധന നിരോധന ഓഫീസറുടെ ഉത്തരവ് റദ്ദാക്കി.

    No comments

    Post Top Ad

    Post Bottom Ad