വൈദ്യുത ജനറേറ്ററുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണം
കണ്ണൂർ:-10 കെ വി എ മുതല്‍ ശേഷിയുള്ള വൈദ്യുത ജനറേറ്ററുകള്‍ ഉപയോഗിക്കുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെ സ്ഥാപിച്ച ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി പ്രവഹിക്കുന്നതിനാല്‍ ഇതുവഴിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി മുന്‍കരുതലുകള്‍ സ്വീകരിക്കണം. 10 കെ വി എ യില്‍ താഴെ ശേഷിയുള്ള ജനറേറ്ററുകളാണെങ്കില്‍ അതത് കെ എസ് ഇ ബി സെക്ഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പുവരുത്തണം.
താല്‍ക്കാലികാവശ്യങ്ങള്‍ക്കുള്ളവ ഉള്‍പ്പെടെ എല്ലാ ജനറേറ്ററുകളും ലൈസന്‍സുള്ള അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടര്‍മാര്‍ വഴി മാത്രമേ സ്ഥാപിക്കാവൂ. സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ ജനറേറ്ററുകള്‍ സ്ഥാപിച്ച് ഉപയോഗിക്കുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഫോണ്‍: 0497 2999201.
No comments
Post a Comment