ജയസൂര്യയുടെ വിമർശനത്തിന് പിന്നാലെ മന്ത്രിയുടെ ഉറപ്പ്
ഈരാറ്റുപേട്ട: വാഗമണ്‍ റോഡ് പ്രശ്‌നത്തിന് പരിഹാരവുമായി പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടൽ. നടന്‍ ജയസൂര്യയുടെ വിമർശനത്തിന് പിന്നാലെയാണ് വാഗമണ്‍ റോഡിന് ഒടുവില്‍ ശാപമോക്ഷം ലഭിക്കുന്നത്. പദ്ധതിക്ക് ഇന്ന് സാങ്കേതികാനുമതി നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തന്നോട് ഫോണില്‍ പരാതിപ്പെട്ട ഈരാറ്റുപേട്ട സ്വദേശിക്കാണ് മന്ത്രിയുടെ ഉറപ്പ്.
ജയസൂര്യക്ക് പിന്നാലെ ഇന്നലെയുമുണ്ടായി തകര്‍ന്നുകിടക്കുന്ന വാഗമണ്‍ റോഡിനെ പറ്റി പരാതി. പൊതുമരാമത്ത് റോഡിനെപറ്റിയുള്ള പരാതികള്‍ മന്ത്രി നേരിട്ട് ഫോണില്‍ കേട്ട് പരിഹാരമുണ്ടാക്കുന്ന പരിപാടിയിലായിരുന്നു വാഗമണ്‍ റോഡ് പ്രശ്നം വീണ്ടും ഉയര്‍ന്നത്. പരാതിക്കാരന് മന്ത്രി നല്‍കിയ ഉറപ്പ് നൽകി. 19.9 കോടിരൂപയുടെ പദ്ധതിയാണ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡിനായി തയ്യാറാക്കിയിരിക്കുന്നത്.
പദ്ധതിക്ക് കഴിഞ്ഞദിവസം ഭരണാനുമതി നല്‍കിയിരുന്നു. വൈകാതെ പ്രവര്‍ത്തി തുടങ്ങാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. ഒരുമണിക്കൂര്‍ നീണ്ട പരിപാടിയില്‍ നിരവധി പരാതികളില്‍ മന്ത്രി നേരിട്ട് ഇടപെട്ടു. ഉടന്‍ പരിഹരിക്കാവുന്ന പരാതികള്‍ക്ക് അപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് ഫോണില്‍ നിര്‍ദേശങ്ങള്‍ നല്‍കുകയും അക്കാര്യം പരാതിക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
No comments
Post a Comment