രാത്രി മുഴുവൻ കരച്ചിൽ’: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മയുടെ മൊഴി, കൂസലില്ലാതെ ബ്ലസ്സി
കോട്ടയം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. റാന്നി പഴവങ്ങാടിയിലാണ് ദാരുണസംഭവം. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്. റാന്നി പഴവങ്ങാടിയിൽ താമസിക്കുന്ന കോട്ടയം സ്വദേശി ബ്ലസി (21) ആണ് അറസ്റ്റിലായത്. റാന്നിയിലെ വീട്ടിൽ വെച്ചാണ് ബ്ലസ്സി കുഞ്ഞിനെ കൊലപ്പെടുത്തിയത്.
27 ദിവസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് കുഞ്ഞിനെ മരിച്ച നിലയിൽ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. നിലത്ത് വീണ് ബോധം പോയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ക്ഷതമായിരുന്നു മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിയുകയും കൊലപാതകമാണെന്ന് സംശയം തോന്നുകയും ചെയ്തു.
കുട്ടിയുടെ മരണത്തിൽ അമ്മ ബ്ലസിയെ പോലീസ് സംശയിക്കുകയും ചോദ്യം ചെയ്യാനായി ഇന്ന് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ തന്നെ അടിച്ച് കൊലപ്പെടുത്തിയത് ആണെന്ന് ബ്ലസ്സി കുറ്റസമ്മതം നടത്തി. മാസം തികയാതെ പ്രസവിച്ചതിനാലാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും രാത്രി കാലങ്ങളിൽ എപ്പോഴും കരയുമായിരുന്നുവെന്നും അതിനാലാണ് കുഞ്ഞിനെ ഭിത്തിയിൽ തലയടിപ്പിച്ച് കൊലപ്പെടുത്തിയതെന്നുമാണ് യുവതി പോലീസിനോട് വെളിപ്പെടുത്തിയത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ബ്ലാസിയെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനിൽ കൂസലില്ലാതെ പോലീസിന്റെ ചോദ്യങ്ങൾക്കെല്ലാം യുവതി മറുപടി നൽകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
No comments
Post a Comment