Header Ads

  • Breaking News

    ⭕ *പാപ്പിനിശ്ശേരി പഞ്ചായത്തോഫീസിനു സമീപം ദേശീയപാത മുറിച്ചുകടക്കൽ അതിസാഹസം*


    പാപ്പിനിശ്ശേരി: ദേശീയപാതയിലെ വാഹനത്തിരക്കുമൂലം പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം റോഡ് മുറിച്ചുകടക്കാനാകാതെ ജനങ്ങൾ വലയുന്നു.
    കെ.എസ്.ടി.പി. റോഡ് അടച്ചതോടെ വാഹനങ്ങൾ പതിന്മടങ് വർധിച്ചിട്ടുണ്ട്. ഇതോട ജീവൻ പണയം വെച്ചാണ് പലരും റോഡ് മുറിച്ചുകടക്കുന്നത്. ഒറ്റയ്ക്ക് കടക്കാൻ ശ്രമിക്കുമ്പോൾ വാഹനങ്ങൾ തീരെ ഗൗനിക്കാത്തത് കാരണം ആളുകൾ കൂട്ടമായി കടക്കാനാണ് ശ്രമിക്കുന്നത്.

    ഇത്രയും തിരക്കുള്ള മേഖലയായിട്ടും അധികൃതർ പ്രദേശത്ത് സീബ്രാലൈൻ വരച്ച് കാൽനടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തിയിട്ടില്ല. പാപ്പിനിശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം, വിഷചികിത്സാകേന്ദ്രം, സഹകരണ-ദേശസാത്‌കൃത ബാങ്കുകൾ, പഞ്ചായത്തോഫീസ്, മാവേലിസ്റ്റോർ, മരുന്നുകടകൾ തുടങ്ങിയവയെ ആശ്രയിക്കാൻ റോഡുമുറിച്ച് കടന്നേ പറ്റൂ. എന്നാൽ, ഇത്രയും തിരക്കുള്ള സ്ഥലമായിട്ടും റോഡുമുറിച്ച് കടക്കാൻ ഒരു സംവിധാനവും ഏർപ്പെടുത്താത്തതിൽ പ്രതിഷേധം ശക്തമാണ്.

    വാഹനങ്ങളുടെ അമിത വേഗം മൂലം ഒട്ടേറെ കാൽനടയാത്രക്കാർക്ക് ജീവഹാനിയുണ്ടായ മേഖലകൂടിയാണിത്. ഏറെ വാഹനാപകടങ്ങളുമുണ്ടായി.

    ആസ്പത്രികളിലും ബാങ്കുകളിലും പഞ്ചായത്തോഫീസിലും നിത്യേന നൂറുക്കണക്കിനാളുകൾ എത്തുന്ന സ്ഥലമാണിത്. പ്രായമായവർക്കും കുട്ടികൾക്കും പാപ്പിനിശ്ശേരി ദേശീയപാത മുറിച്ചുകടക്കുകയെന്നത് വലിയ വെല്ലുവിളിയായിരിക്കയാണ്. സീബ്രാലൈനും ഗതാഗത നിയന്ത്രണ സംവിധാനവും അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

    No comments

    Post Top Ad

    Post Bottom Ad