സ്കൂlളിലേക്ക് കടക്കാൻ വഴിയില്ല; പട്ടാള നടപടിയിൽ പ്രതിഷേധം
കമാൻഡൻഡ് സ്ഥലത്തില്ലാതെ മൈതാനം അടയ്ക്കാനുള്ള നടപടിയാരാണ് എടുത്തതെന്നാണ് സ്കൂൾ അധികൃതർ ചോദിക്കുന്നത്. ഞായറാഴ്ച അവധി ദിവസമായത് കൊണ്ട് തന്നെ സ്കൂൾ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഇല്ലാത്ത സമയം നോക്കിയാണ് പട്ടാളം മൈതാനം കൊട്ടിയടക്കാറെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാർഥികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ എടുത്തോണ്ട് ഓടേണ്ട സ്ഥിതിയാണെന്നും അധികൃതർ പറഞ്ഞു.
ജൂലൈ അഞ്ചിനാണ് ഡിഎസ്സി മൈതാനം തങ്ങളുടെ അധീനതയിലുള്ളതാണെന്ന് കാണിച്ച് ബോർഡ് വയ്ക്കുകയും തുടർന്ന് കമ്പിവേലി കെട്ടി തിരിക്കുകയും ചെയ്തത്. എന്നാൽ അന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ സ്കൂളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനായി ഒരു ഭാഗം ഒഴിച്ചിട്ടിരുന്നു. ആ ഭാഗത്താണ് പട്ടാളം ഞായറാഴ്ച അതിരാവിലെയെത്തി മൂന്ന് തൂണുകൾ സ്ഥാപിച്ചത്.
ഇതിനടുത്തായി ഡിഎസ് സിയുടെ അധീനതയിലുള്ള സ്ഥലമാണെന്നും അതിക്രമിച്ച് കയറരുതെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ കഷ്ടിച്ച് പ്രവേശിക്കാനാവു. സ്കൂളിലെത്തുന്ന വിദ്യാർഥികളെ വാഹനം റോഡിൽ നിർത്തി ഇറക്കിവിടേണ്ട സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
No comments
Post a Comment