കല്യാശേരി മണ്ഡലത്തിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ സമഗ്ര പദ്ധതി; 15 കോടി മുടക്കി പഴയങ്ങാടി പുഴയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കും
മറ്റു പഞ്ചായത്തുകളിലും ആവശ്യമായ പദ്ധതികൾ നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി ഇരിണാവ് ഡാം പുനർനിർമ്മിക്കും. ഏഴോം പഞ്ചായത്തിലെ കുപ്പം പഴയങ്ങാടി പുഴയിൽ 15 കോടി മുടക്കി കരിങ്കല്ല് ഭിത്തി നിർമ്മിക്കും. ഉപ്പ് വെള്ളത്താൽ ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെറുതാഴം പഞ്ചായത്തിലെ രാമപുരം പാലത്തിന് കുറുകെ വിസിബി നിർമ്മിക്കുവാനും തീരുമാനമായി. കുഞ്ഞിമംഗലം പഞ്ചായത്തിൽ പ്രത്യേക പാക്കേജ് തന്നെ പദ്ധതിയിൽ വിഭാവനം ചെയ്യും. ഉപ്പ് വെള്ളം കയറുന്നത് മൂലം കൃഷി നാശവും കുടിവെള്ള ശ്രോതസ്സും ഇല്ലാതാവുന്നത് വ്യാപകമായതോടെയാണ് പദ്ധതി തയ്യാറാക്കി നടപ്പിലാക്കാൻ തീരുമാനിച്ചത്.
യോഗത്തിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ശ്രീധരൻ (ചെറുതാഴം), ടി. നിഷ ( ചെറുകുന്ന്), സഹീദ് കായിക്കാരൻ (മാടായി), പി. ഗോവിന്ദൻ (ഏഴോം), പ്രാർത്ഥന എ (കുഞ്ഞിമംഗലം), ഫാരിഷ (മാട്ടൂൽ), രതി കെ (കണ്ണപുരം), മെമ്പർമാരായ വിനീത വി (കണ്ണപുരം), കെ. സിജു (കല്യാശ്ശേരി), പി. കുഞ്ഞികൃഷണൻ (പട്ടുവം), ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്മാരായ ഗോപകുമാർ, സുരേഷ് ബാബു പി, ഖാലിസ കോഴിത്തൊടി, കല്യാശ്ശേരി ബ്ലോക്ക് കൃഷി അഡീഷണൽ ഡയറക്ടർ എ. സുരേന്ദ്രൻ, കൃഷി ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു
No comments
Post a Comment