കറിമസാലകളിൽ മായം ചേർക്കുന്നത് പതിവാകുന്നു: 2021 ലേത് ഞെട്ടിക്കുന്ന കണക്കുകൾ
തിരുവനന്തപുരം:ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് പതിവാകുന്നു. 2021 ൽ മാത്രം 890 കേസുകളാണ് സമാന കുറ്റത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കറിമസാലകളിലാണ് ഇവയിൽ മിക്കതും സംഭവിച്ചിരിക്കുന്നത്.
ഭക്ഷ്യവസ്തുക്കൾ കേടാകാതിരിക്കാന്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതിന് പുറമെ തൂക്കം കൂട്ടാന്‍ മായവും കലര്‍ത്തുന്നുവെന്ന് വിദഗ്ധർ കണ്ടെത്തി. തലച്ചോറും വൃക്കയും വരെ തകരാറിലാക്കാനും കാന്‍സര്‍ വരാനും ഈ രാസവസ്തുക്കളുടെ ഉപയോഗം കാരണമാകും.
ബൈപെന്ത്രിന്‍, ക്ലോപെരിപോസ്, ട്രയോനോഫോസ്, ക്വിനോന്‍ഫോസ്, എത്തിയോണ്‍ തുടങ്ങിയ രാസ വസ്തുക്കളാണ് കറിപ്പൊടികള്‍ കേടാകാതിരിക്കാന്‍ കലര്‍ത്തുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തിയതിന് 2021ല്‍ മാത്രം സംസ്ഥാനത്ത് 890 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. 225 കേസുകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇവിടെ മാത്രം രജിസ്റ്റർ ചെയ്തത്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചായപ്പൊടി എന്നിവയില്‍ അമിത കീടനാശിനി സാന്നിദ്ധ്യവും വന്‍പയര്‍, വെളിച്ചെണ്ണ, പാല്‍, തേന്‍, പട്ടാണി തുടങ്ങിയവയില്‍ മാരകമായ രാസവസ്തുക്കളും കണ്ടെത്തിയിരുന്നു.
No comments
Post a Comment