Header Ads

  • Breaking News

    കണ്ണൂരിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 2.750 kg കഞ്ചാവ് കണ്ടെടുത്തു.

     

    എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ ഉനൈസ് അഹമ്മദും പാർട്ടിയും കണ്ണൂർ ആയിക്കര ബർണശ്ശേരി എന്നീ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ണൂർ ഫയർ സ്റ്റേഷന് മുൻവശത്തുനിന്നും സ്നേഹലയത്തിലേക് പോകുന്ന റോഡിനു 50 മീറ്റർ മാറി ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 2.750 kg കഞ്ചാവ് കണ്ടെടുത്തു. കണ്ണൂർ എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ദിലീപ് സി വിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് കഞ്ചാവ് കണ്ടെടുത്തത്. കണ്ണൂർ ടൗൺ, ആയിക്കര, ബർണശ്ശേരി എന്നി ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുവാൻ വേണ്ടി കരുതിവെച്ച കഞ്ചാവ് ആണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസ്സിലായത്. പ്രതിക്കായി അന്വേഷണം നടന്നുവരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷജിത്ത് കെ, ദിലീപ് സി വി. സിവിൽ എക്‌സൈസ് ഓഫീസർ മാരായ റിഷാദ് സി എച്ച് , സതീഷ്‌ വി, രമിത് കെ, ഗണേഷ് ബാബു, പ്രകാശൻ എം എന്നിവർ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad