Header Ads

  • Breaking News

    ആഴ്ചയിൽ 6 ദിവസവും കുട്ടികൾക്ക് വാക്സിൻ; വിതരണ കേന്ദ്രങ്ങൾക്ക് പിങ്ക് ബോർഡ്



    ബുധനാഴ്ചയൊഴികെ ആഴ്ചയിൽ ആറുദിവസവും ജനറൽ/ജില്ല/താലൂക്ക് ആശുപത്രികളിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകും.

    പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും വാക്സിൻ നൽകുക.

    തിങ്കളാഴ്ച മുതൽ ജനുവരി പത്ത് വരെ ഇത്തരത്തിൽ വാക്സിൻ വിതരണം ചെയ്യാൻ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

    കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് പ്രദർശിപ്പിക്കും. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോർഡുണ്ടാകും. വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവേശന കവാടം, രജിസ്‌ട്രേഷൻ സ്ഥലം, വാക്സിനേഷൻ സ്ഥലം എന്നിവിടങ്ങളിൽ ഈ നിറങ്ങളിലുള്ള ബോർഡുകളുണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad