*വെള്ള കാർഡുടമകളുടെ റേഷന്‍ വിഹിതം ഉയര്‍ത്തി*
പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യ വിഹിതം ഉയർത്തി. ജനുവരിയിൽ വെള്ള കാർഡ് ഒന്നിന് ഏഴ് കിലോ അരി ലഭിക്കും. നീല, വെള്ള, കാർഡുകൾക്ക് നിർത്തിവെച്ച സ്പെഷ്യൽ അരി വിതരണവും പുനരാരംഭിക്കും.
വെള്ള കാർഡുകൾക്ക് ഡിസംബറിൽ അഞ്ച് കിലോയും നവംബറിൽ നാല് കിലോയും അരിയായിരുന്നു ലഭിച്ചിരുന്നത്. നീല, വെള്ള കാർഡുകൾക്ക് ഈ മാസം മൂന്ന് കിലോ വീതം സ്പെഷ്യൽ അരിയാണ് നൽകുക. ഇതിനുപുറമേ വിവിധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 15 രൂപ നിരക്കിൽ രണ്ട് കിലോ സ്പെഷ്യൽ അരി ലഭിക്കും.
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമില്ല. സംസ്ഥാനത്ത് നവംബറിൽ 17.2 ലക്ഷം കുടുംബങ്ങൾ റേഷൻ വാങ്ങിയിട്ടില്ലെന്നാണ് കണക്ക്. ഡിസംബറിലും ഇതുതന്നെയാണ് അവസ്ഥ.
No comments
Post a Comment