Header Ads

  • Breaking News

    ദുബായിലെ കമ്പനിയില്‍നിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശി പിടിയില്‍



    കണ്ണൂർ: ദുബായിലെ സ്വകാര്യ കമ്പനിയിൽനിന്ന് അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. തളാപ്പ് ചാലിൽ ഹൗസിൽ ജുനൈദ് (24) ആണ് പിടിയിലായത്.

    പ്രതി ജോലി ചെയ്യുന്ന പണവിനിമയ സ്ഥാപനമായ ഡിജിറ്റൽ അസറ്റ്സ് കൊമേഴ്ഷ്യൽ ബ്രോക്കർ എൽ.സി.സി. നിന്ന് 27,51,000 ദിർഹവും (ഏകദേശം അഞ്ചരക്കോടി രൂപ) ആയാണ് 2021 ഒക്ടോബർ നാലിന് പ്രതിയും സുഹൃത്തും മുങ്ങിയത്. പാസ്പോർട്ട് ഉപേക്ഷിച്ച് രഹസ്യമായി ഇവിടേക്ക് വരികയായിരുന്നു. കമ്പനിയിൽ അടയ്ക്കേണ്ട കളക്ഷൻ തുകയുമായാണ് കടന്നത്. സഹപ്രവർത്തകൻ പഴയങ്ങാടിയിലെ റിസ്വാനെ പോലീസ് തിരയുന്നു. കമ്പനിയുടെ തലപ്പത്തുള്ള കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

    പണം എന്തുചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറിയിച്ചു. എ.എസ്.ഐ.മാരായ അജയൻ, ഷാജി, രഞ്ജിത് എന്നിവരും അന്വേഷണസംഘത്തിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad