Header Ads

  • Breaking News

    കോവിഡ് ധനസഹായം: അര്‍ഹരായവര്‍ക്ക് രണ്ടു ദിവസത്തിനകം നല്‍കാന്‍ കര്‍ശന നിര്‍ദ്ദേശം

    തിരുവനന്തപുരം: കോവിഡ് ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ജില്ലകളില്‍ ക്യാമ്പുകള്‍ നടത്തിയും ഭവനസന്ദര്‍ശനത്തിലൂടെയും രണ്ടു ദിവസത്തിനകം തുക നല്‍കാന്‍ ചീഫ് സെക്രട്ടറി ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

    എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടു. നിലവില്‍ 36000 അപേക്ഷകളാണ് ധനസഹായത്തിനായി ലഭിച്ചിട്ടുള്ളത്.

    കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സര്‍ക്കാരിന്റെ സഹായധന വിതരണം പുരോഗമിക്കുന്നു. ഇതുവരെ 3,794 കുട്ടികള്‍ക്കാണ് തുക ലഭിച്ചത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തയ്യാറാക്കിയ ബാല്സ്വരാജ് പോട്ടര്‍ലില്‍ രേഖപ്പെടുത്തണം. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്പോണ്‍സര്‍ഷിപ്പായ 2000 രൂപയും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്. ജില്ലാ കളക്ടര്‍ മഖേന കുട്ടികളുടെ വേരിഫിക്കേഷന്‍ നടത്തി പി. എം. കെയര്‍ പോര്‍ട്ടലില്‍ അപ്രൂവല്‍ രേഖപ്പെടുത്തിയവര്‍ക്കാണ് ധനസഹായം നല്‍കുക. ജില്ലാ കളക്ടര്‍മാര്‍ 101 കുട്ടികളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad