രേഖകളിൽ സീൽ പതിക്കാനാവുന്നില്ല; റിമാൻഡ് പ്രതികളുമായി പോലീസ് നട്ടംതിരിയുന്നു
പയ്യന്നൂർ.പോലീസ്അറസ്റ്റിലാവുന്ന റിമാൻ്റുപ്രതികളുടെ വൈദ്യ പരിശോധനയിലെ മെഡിക്കൽ സർട്ടിഫിക്കേറ്റിൽ ഡോക്ടർ ഒപ്പു പതിച്ച് നൽകുമ്പോഴും ആശുപത്രി സീൽ പതിക്കാനാകതെ പലപ്പോഴും കുഴങ്ങുകയാണ് പയ്യന്നൂർ താലൂക്കാശുപത്രിയിലെത്തുന്ന പോലീസ് സേന. അറസ്റ്റു നടപടികളുമായി വൈകുന്നേരമായതോടെ പയ്യന്നൂരിൽ കൊല കേസു പ്രതിയുമായി എത്തിയവളപട്ടണം പോലീസ് സ്റ്റേഷനിലെ പോലീസുകാരാണ് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതരുടെ നടപടി മൂലം വട്ടം കറങ്ങിയത്. വൈദ്യ പരിശോധന റിപ്പോർട്ടുമായി കണ്ണൂർ സെൻട്രൽ ജയിലിലെത്തിയ പോലീസുകാരോട് ഡോക്ടറുടെ ഒപ്പിനൊപ്പംസീലും വേണമെന്ന് ശഠിച്ചതോടെയാണ് പ്രതിസന്ധിയിലാക്കിയത്. വൈദ്യ പരിശോധന രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമെ ജയിലിൽ തുടർ നടപടി സ്വീകരിക്കാനാവൂ. ഇക്കാരണത്താൽതൊട്ടടുത്ത ദിവസം സ്വന്തം ചെലവിൽ പോലീസുകാരന് പയ്യന്നൂർ താലൂക്കാശുപത്രിയിലെത്തി വൈദ്യ പരിശോധന റിപ്പോർട്ടിൽആശുപത്രിയുടെ സീൽ പതിച്ച് വീണ്ടും കണ്ണൂർ ജയിലിൽ എത്തിക്കേണ്ട ഗതികേടുമുണ്ടായി.
മെഡിക്കൽ രേഖയിൽ ഡോക്ടറുടെ ഒപ്പു പതിക്കുമ്പോൾ താഴെ സീൽ വേണമെങ്കിൽ ജീവനക്കാർ സമയത്ത് ഓഫീസ് പൂട്ടി പോകുന്നത് കാരണമാകുന്നുണ്ട്. പരിഹാരമായി ഡ്യൂട്ടി ഡോക്ടറുടെ മുറിയിൽ സീൽ സൂക്ഷിച്ചോ ഉത്തരവാദപ്പെട്ട വരെ ആശുപത്രിസീൽ ഏല്പിച്ചോപ്രശ്നം പരിഹരിക്കാമെന്നിരിക്കെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നും പ്രതികളുമായി പയ്യന്നൂരിലെത്തുന്ന പോലീസുകാർക്ക് നടപടി ദുരിതമാകുകയാണ്.
ഇതു കാരണംറിമാൻ്റിലാകുന്ന തടവുകാരേയും കൊണ്ട് പോലീസിന്റെ നെട്ടോട്ടം പതിവാകുന്നു.
No comments
Post a Comment