ഭാര്യ ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കാസർഗോഡ് :
ഭാര്യ ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടിയതിന് പിന്നാലെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പെരിയ മുത്തനടുക്കം അരങ്ങനടുക്കം സ്വദേശി വിനോദ് (33) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പെയിന്റിംഗ് തൊഴിലാളിയായ വിനോദിന്റെ മൃദദേഹം ശനിയാഴ്ച വൈകിട്ടോടെയാണ് വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെ വിനോദിന്റെ ഭാര്യ നളിനിയെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നളിനിയെ കണ്ടെത്താൻ സാധിച്ചില്ല. പിറ്റേദിവസം വിനോദ് ഭാര്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പയ്യന്നൂർ സ്വദേശിയായ യുവാവുമായി നളിനി ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് നളിനി നാടുവിട്ടത്.
ബേക്കൽ പോലീസ് നളിനിയെ ഫോണിൽ ബന്ധപ്പെട്ട ശേഷം സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. നളിനി സ്റ്റേഷനിൽ എത്തുമെന്ന് കരുതി വിനോദ് ശനിയാഴ്ച ഉച്ചവരെ ബേക്കലം പോലീസ് സ്റ്റേഷനിൽ കാത്തിരുന്നു. എന്നാൽ ഇതിനിടയിൽ നളിനി വിനോദിനെ ഫോണിൽ വിളിച്ച് കാമുകനായ യുവാവിനൊപ്പം കഴിയാനാണ് താൽപര്യമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് മാനസിക സമ്മർദ്ദത്തിലായ വിനോദ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം വൈകിട്ട് നാലുമണിയോടെ സ്റ്റേഷനിലെത്തിയ നളിനി കാമുകനൊപ്പം പോകാനാണ് തീരുമാനമെന്ന് പോലീസിനെ അറിയിക്കുകയും തുടർന്ന് കാമുകനൊപ്പം പോകുകയുമായിരുന്നു. നാലും,മൂന്നും വയസുള്ള പെൺകുട്ടികളുടെ മാതാവ് കൂടിയാണ് നളിനി.
No comments
Post a Comment