പയ്യന്നൂര്‍: വിവാഹ ശേഷം കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. പയ്യന്നൂർപുഞ്ചക്കാട് സ്വദേശിനിയായ 20-കാരിയുടെ പരാതിയിലാണ് പഴയങ്ങാടി മുട്ടം വെങ്ങരയിലെ ഭർത്താവ്ഫിറാസിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തത്.2020 മാര്‍ച്ചില്‍ വിവാഹിതയായ യുവതിക്ക് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.തുടർന്ന്കൂടുതല്‍ സ്വര്‍ണമാവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും മാനസികമായി പീഡനം തുടർന്നതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കേസെടുത്ത പയ്യന്നൂർ പോലീസ്പഴയങ്ങാടി പോലീസിന് കേസ് തുടരന്വേഷണത്തിന് കൈമാറി
No comments
Post a Comment