⭕ *പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടോദ്ഘാടനം ഒൻപതിന്*
പരിയാരം: പരിയാരം പോലീസ് സ്റ്റേഷനുവേണ്ടി നിർമിച്ച കെട്ടിടം ജനുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
സർക്കാറിൽനിന്ന് വിട്ടുകിട്ടിയ അരയേക്കർ സ്ഥലത്താണ് 1.89 കോടി ചെലവിൽ പുതിയ കെട്ടിടം നിർമിച്ചത്. 8500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണിത്. ദേശീയപാതയ്ക്ക് അഭിമുഖമായുള്ള ഈ കെട്ടിടത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി രണ്ട് ലോക്കപ്പ് മുറികളുണ്ട്. സ്റ്റേഷനകത്തും പുറത്തും ചെടികൾ വെച്ചുപിടിപ്പിക്കും. ലൈബ്രറി സൗകര്യവും ഏർപ്പടുത്തും. ദേശീയപാതയോടുചേർന്ന് കിടക്കുന്ന സ്റ്റേഷനെന്ന നിലയിൽ വാഹനാപകടങ്ങൾ നടന്നാൽ സഹായമായെത്താൻ പോലീസിന്റെ ആംബുലൻസും ഈ സ്റ്റേഷനിലുണ്ട്. 2009-ലാണ് പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങിയത്. പരിയാരം ടി.ബി. സാനിറ്റോറിയത്തിന്റെ സൂപ്രണ്ട് ക്വാർട്ടേഴ്സിലാണ് പരിമിതികൾക്കിടയിൽ സ്റ്റേഷൻ പ്രവർത്തിച്ചുവരുന്നത്.
No comments
Post a Comment