തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം
തളിപ്പറമ്പ് പോലീസ് ഡംപിംഗ് യാര്‍ഡില്‍ വന്‍ തീപിടുത്തം നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംസ്ഥാന പാതയില്‍ വെള്ളാരംപാറയിലെ യാര്‍ഡില്‍ തീ പടര്‍ന്നുപിടിച്ചത്. തളിപ്പറമ്പ്- പരിയാരം പോലീസ് പരിധിയിലെ ഇരുന്നൂറിലേറെ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.
വിവിധ കേസുകളിൽ പെട്ട് പോലീസ് പിടികൂടിയ തൊണ്ടി വാഹനങ്ങളും അപകടത്തില്‍ പെട്ട വാഹനങ്ങളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മണല്‍ ലോറികളും ഇക്കൂട്ടത്തിലുണ്ട്.
തൊട്ടടുത്ത പറമ്പില്‍ പ്രത്യക്ഷപ്പെട്ട തീ വളരെ പെട്ടെന്ന് ഡംപിംഗ് യാര്‍ഡിലെ വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന സേനയിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി. അശോകന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.അജയന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് കെ.വി.സഹദേവന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ രണ്ടരമണിക്കൂറിലെറെ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഡംപിംഗ് യാര്‍ഡിലെ കാടുകള്‍ യഥാസമയത്ത് വെട്ടി തെളിച്ച് വൃത്തിയാക്കാത്തത് കൊണ്ടാണ് വാഹനങ്ങള്‍ക്ക് മീതെ പടര്‍ന്നു കയറിയ കാടുകള്‍ ഉണങ്ങി നിന്നതാണ് തീ പെട്ടെന്ന് പടരാനിടയാക്കിയതെന്നാണ് സൂചന
No comments
Post a Comment