ചികിത്സ സഹായം നല്കി. സിപിഐഎം പാടിയിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പുത്തൂർകുന്ന് ഹരിജൻ കോളനിയിൽ താമസിക്കുന്ന ഗുരുതരമായ ശ്വാസകോശ അർബുദ രോഗം പിടിപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുമാരി നിഷയെ സഹായിക്കുവാൻ കഴിഞ്ഞദിവസം ജനുവരി 21 വെള്ളിയാഴ്ച മുതൽ ആരംഭിച്ച നൂറുരൂപ ഗൂഗിൾ പേ ചലഞ്ച് നടത്തിയിരുന്നു. രണ്ടുദിവസം കൊണ്ട് നമ്മുടെ നാട്ടിലെ ജനങ്ങളാകെ ആ ചലഞ്ച് ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്തു.ചലഞ്ച് ലൂടെ സമാഹരിച്ച തുക ആദ്യഘട്ടം എന്ന നിലക്ക് 50000 രൂപ ഇന്ന് ആ കുടുംബത്തിന് കൈമാറുവാൻ സാധിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരം നിഷയുടെ വീട്ടിൽ വെച്ച് ലളിതമായ ചടങ്ങിലൂടെ തുക കൈമാറുവാൻ സാധിച്ചു. എം എൽ എ എം വിജിൻ തുക കൈമാറി ചടങ്ങിൽ സി.പി.ഐ എം കടന്നപ്പള്ളി സൗത്ത് ലോക്കൽ സെക്രട്ടറി ടി വി മോഹനൻ അധ്യക്ഷത വഹിച്ചു .പി പി ദാമോദരൻ, മല്ലപ്പള്ളി നാരായണൻ,വി എ കോമള,സി വി വിനോദ്,പികെ പ്രജീഷ്, എസ് കെ വിനീത്, പി.ആർ ജിജേഷ് എന്നിവർ പങ്കെടുത്തു. ബ്രാഞ്ച് സെക്രട്ടറി സഖാവ് പി ലിബിൻ സ്വാഗതം പറഞ്ഞു സി കെ ലികേഷ് നന്ദി രേഖപ്പെടുത്തി.
No comments
Post a Comment