⭕ *പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ; പൊതുജനത്തിന്റെ സന്ദർശനത്തിന് നിയന്ത്രണം*
കണ്ണൂർ: പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പോലീസുകാർക്കിടയിൽ കോവിഡ് പടരുന്നു. പത്തോളം പേർക്കാണ് നിലവിൽ കോവിഡ് പിടിപ്പെട്ടത്. സ്റ്റേഷനകത്തേക്കുള്ള പൊതു ജനങ്ങളുടെ പ്രവേശനം താൽക്കാലികമായി വിലക്കിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങളുമായി വരുന്നവർക്ക് മാത്രമാണ് പൊലീസ് കോമ്പൗണ്ടിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളത്.
സമൂഹ അടുക്കള തുടങ്ങും
കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനാ് തീരുമാനം. ജില്ലാ ചുമതലയുള്ള മന്ത്രിമാർ യോഗം വിളിക്കണം. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരിക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാൻ ആലോചിക്കുന്നത്. കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്നുവെന്ന് യോഗം വിലയിരുത്തി. മൂന്നാം തംരഗത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കേസുകൾ വളരെ വേഗം ഉണ്ടായേക്കുമെന്നും വിലയിരുത്തലുണ്ട്.
No comments
Post a Comment