*എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; പുതിയ മാര്‍ഗരേഖ പുറത്തിറക്കും
കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.
പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ക്കുള്ള പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും. മുന്‍കരുതലിന്റെ ഭാഗമെന്ന നിലയ്ക്കാണ് ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് തല്‍ക്കാലം വീട്ടിലിരുന്ന് പഠിക്കാനുള്ള സൗകര്യം ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ കോവിഡ് വ്യാപനം രൂക്ഷമല്ലെന്ന് മന്ത്രി പറഞ്ഞു. എങ്കിലും മുന്‍കരുതല്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഒമ്പതു വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ അടച്ചിടുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. സിബിഎസ്ഇ, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും നിയന്ത്രണം ബാധകമാണ്.
സ്ഥിതിഗതികള്‍ പരിശോധിക്കുന്നതിന് തിങ്കളാഴ്ച വിദ്യാഭ്യാസ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഓണ്‍ലൈന്‍ ക്ലാസുകള്‍ രണ്ടാഴ്ചയ്ക്കു ശേഷവും തുടരണോയെന്നത് ഫെബ്രുവരി രണ്ടാം വാരം പരിശോധിക്കും.
No comments
Post a Comment