Header Ads

  • Breaking News

    കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ: റിപബ്ലിക് ദിനത്തിൽ പ്രവർത്തനമാരംഭിക്കും




    കോഴിക്കോട് : കേരളത്തിന് ഒരു മെമു ട്രെയിൻ കൂടി അനുവദിച്ച് കേന്ദ്രം സർക്കാർ. മംഗലാപുരം-കണ്ണൂർ റൂട്ടിലാണ് പുതിയ ട്രെയിനിന്റെ സർവീസ് നടത്തുക. റിപ്പബ്ലിക് ദിനത്തിൽ ട്രെയിൻ ഓടിത്തുടങ്ങും.12 ബോഗികളുള്ള ട്രെയിനാണിത്. മയക്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

    ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജരുമായി കേരളത്തിലെ എം.പിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം ആയത്. അതേസമയം, കേരളത്തില്‍ കൊല്ലം- എറണാകുളം പാതയില്‍ 2019 സെപ്റ്റംബറിലാണ് മെമു ആദ്യവാരം ആരംഭിച്ചത്. ഇവ സാദാരണ മെമു ട്രെയിനുകളെക്കാള്‍ ഊര്‍ജക്ഷമത കൂടിയതും വേഗതയേറിയതും സുഖകരവും സുരക്ഷിതവുമായ യാത്ര വാഗ്ദാനം ചെയ്യുന്നവയുമാണ്. ഇവയില്‍ സിസിടിവി ക്യാമറ, എമര്‍ജന്‍സി ബട്ടണ്‍, ജിപിഎസ്, യാത്രക്കാര്‍ക്ക് വേണ്ടിയുള്ള അനൗണ്‍സ്‌മെന്റ്, കുഷ്യന്‍ സീറ്റുകള്‍, എയര്‍ സസ്പെന്‍ഷന്‍, എളുപ്പത്തില്‍ നീക്കാവുന്ന ഡോറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ജൈവശുചിമുറികള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    വേഗത്തിലോടുന്ന മെമു തിരക്കേറിയ റൂട്ടുകളിലെ യാത്രാദുരിതം വലിയൊരു ശതമാനംവരെ കുറയ്ക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു. ഒരു മെമുവില്‍ എട്ട് മുതല്‍ പന്ത്രണ്ട് വരെ കോച്ചുകളുണ്ടാകും. രണ്ട് കമ്പാര്‍ട്ടുമെന്റ് ഒരു യൂണിറ്റ് എന്ന വിധമാണ് ഇതിന്റെ രൂപകല്പന.

    No comments

    Post Top Ad

    Post Bottom Ad