മരത്തിൽ കയറി ആത്മഹത്യാ ഭീഷണിയുമായി മധ്യവയസ്കൻ
കാഞ്ഞങ്ങാട്: മരത്തില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി 52കാരൻ. ടാപ്പിങ് തൊഴിലാളി കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജി തോമസാണ് മരത്തില്‍ കയറി പരാക്രമം കാട്ടിയത്. ബുധനാഴ്ച രാവിലെ പെരിയ ആയമ്പാറ കരിഞ്ചാലിലാണ് സംഭവം.
തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. കരിഞ്ചാലിലെ റബ്ബര്‍ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളിയാണ്. ഈ തോട്ടത്തിനു സമീപത്തെ അക്കേഷ്യാ മരത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.
സംഭവം ശ്രദ്ധയില്‍പെട്ട രണ്ടു പേര് സാഹസികമായി മരത്തില്‍ കയറി ഇയാളെ മരത്തില്‍ കെട്ടിയിടുകയും തുടര്‍ന്ന് അഗ്നിരക്ഷ സേനയുടെ സഹായം തേടുകയുമായിരുന്നു. കാഞ്ഞങ്ങാടു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ. സതീഷിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാസേനയെത്തിയാണ് താഴെയിറക്കിയത്. കോട്ടയത്തു നിന്നുള്ള ബന്ധുക്കളോട് ഇവിടെയെത്തി ഷാജിയെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫയര്‍ ആന്റ് റെസ്ക്യു ഓഫിസര്‍ ഡ്രൈവര്‍ ഇ.കെ. അജിത്ത്, ഫയര്‍ ആന്റ് റെസ്ക്യു ഓഫിസര്‍മാരായ സി.വി. അജിത്ത്, മുഹമ്മദ് അജ്മല്‍ഷ, ഹോംഗാര്‍ഡ് ഐ. രാഘവന് എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തനം നടത്തിയത്.
No comments
Post a Comment