ഭാര്യമാരെ കാറിലിരുത്തി കീ കൂട്ടിയിട്ട് നറുക്കെടുക്കും: ഓരോ കാറിന്റെയും കീ കിട്ടുന്നവർക്ക് അതിലെ യുവതി ഒരു രാത്രിക്ക്
തിരുവനന്തപുരം: കോട്ടയത്ത് വൈഫ് സ്വാപ്പിംഗ് കൂട്ടായ്മയിലെ അംഗങ്ങൾക്കെതിരെ കേസെടുക്കാനാകില്ലെന്ന പൊലീസിന്റെ തുറന്ന് പറച്ചിലിന് പിന്നാലെ ചർച്ചയാകുന്നത് മലയാളികളുടെ പങ്കാളി കൈമാറ്റ വൈകൃതങ്ങളെ കുറിച്ചാണ്. അരനൂറ്റാണ്ട് മുമ്പ് വരെ ബഹു ഭർതൃത്വം നിലനിന്നിരുന്ന കേരളീയ സമൂഹം ഏക ഭർതൃ – ഏക പത്നീ സംവിധാനത്തിലേക്ക് മാറിയെങ്കിലും ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്നതിനാൽ ഇത്തരം കൂട്ടായ്മകൾ വീണ്ടും സജീവമാകുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് തലസ്ഥാന നഗരത്ത് പ്രമാണിമാരുടെ ഇടയിൽ ഇത്തരം ഒരു കൂട്ടായ്മ സജീവമായിരുന്നു. കീ ക്ലബ് എന്നായിരുന്നു ഇതിന്റെ ഓമനപ്പേര്.
കീ ക്ലബ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മയിൽ തങ്ങളുടെ ജീവിത പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്ന പതിവുണ്ടായിരുന്നു. നഗരഹൃദയത്തിൽ താമസിക്കുന്ന ബിസിനസ്സുകാരനായ വമ്പൻമാരായിരുന്നു ഈ കൂട്ടായ്മയിലെ അംഗങ്ങൾ. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമൊക്കെയാണ് ഇത്തരക്കാർ ഈ ക്ലബ്ബിൽ അംഗമാക്കിയിരുന്നത്. തിരുവനന്തപുരം നഗരഹൃദയത്തിൽ വന്നു താമസിക്കുന്ന ബിസിനസ്സുകാരുടെ സ്ഥിരം വിനോദകേന്ദ്രം കൂടിയായിരുന്നു ഇത്തരം ക്ലബ്ബുകൾ. ഈ നിയമവിരുദ്ധ ക്ലബ്ബിന് ഈ ക്ലബ് എന്ന പേരു വരുന്നതിന് ഒരു കാരണമുണ്ട്.
സ്വന്തം കാറുകൾ ഉള്ള പ്രമാണിമാരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ മുഴുവൻ. കൂട്ടായ്മ നടക്കുന്നത് വെെകുന്നേരങ്ങളിലാണ്. ആദ്യം മദ്യ – ഭക്ഷണ സൽക്കാരം നടക്കും. അംഗങ്ങൾക്കൊപ്പം പങ്കാളികൾ കൂട്ടായ്മയിലേക്ക് കടന്നു വരാറില്ല. അവർ കാറിലിരിക്കുകയാണ് ചെയ്യുന്നത്. അതുകഴിഞ്ഞാൽ പ്രമാണിമാർ കാറിൻ്റെ താക്കോലുകൾ കൂട്ടിയിട്ടു കണ്ണുകൾ മറച്ച ശേഷം ഓരോന്ന് വീതം എടുക്കും. ഏത് കീ ആണോ കിട്ടുന്നത് അയാൾക്ക് ആ കാറിൻ്റെ ഉടമയുടെ പങ്കാളിക്കൊപ്പം ആ കാറിൽ അന്നു രാത്രി പോകാം. ആ സ്ത്രീക്കൊപ്പം അന്നു രാത്രി കഴിയുകയും ചെയ്യാമെന്നാണ് നിയമം. എന്നാൽ ഈ ക്ലബ്ബുകൾക്ക് സ്ഥിരമായി ഒരു സ്ഥാനമോ കെട്ടിടമോ ഒന്നുമുണ്ടായിരുന്നില്ല.
മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകാരമോ, ടെലിഫോണിൽ വിളിച്ചോ അതാതു ദിവസം കൂടുവാനുള്ള സ്ഥലം തീരുമാനിക്കുകയായിരുന്നു നഗരം കേന്ദ്രമാക്കി സ്ഥിരമായി പ്രവർത്തിച്ചുവന്നിരുന്ന കീ ക്ലബ്ബിന് ഒരുനാൾ പെട്ടെന്ന് അന്ത്യമാകുകയായിരുന്നു. അതിനു കാരണമായി പറയപ്പെടുന്നത് ക്ലബിലെ അംഗവും നഗരത്തിലെ താമസക്കാരനുമായ ഒരു പ്രമാണിയുടെ ചതിയായിരുന്നുവെന്നാണ്. ഈ കൂട്ടായ്മയിലെ പ്രധാന അംഗമായ ഈ വ്യക്തി ഒരിക്കൽ കാറിൽ തൻ്റെ ഭാര്യക്കു പകരം കൊണ്ടുവന്നത് മറ്റൊരു സ്ത്രീയെയായിരുന്നു. എന്നാൽ ഈ കള്ളം പിടിക്കപ്പെട്ടു.
കൂട്ടായ്മയിലെ മറ്റംഗങ്ങൾ ഈ വ്യക്തിയെ വീട്ടിലെത്തി മർദ്ദിക്കുകയും ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്ക് പറ്റിയ ഇയാൾ മർദ്ദനത്തിനെതിരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. തുടർന്ന് ഈ പ്രശ്നത്തിൽ പൊലീസ് ഇടപെട്ടതോടെ ഈ കൂട്ടായ്മയ്ക്ക് അന്ത്യം കുറിക്കുകയും ചെയ്തു. പിൽക്കാലത്ത് ഇത്തരം ക്ലബുകൾ സജീവമായി നഗരത്തിൽ പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.സ്ത്രീകളും പങ്കാളി കൈമാറ്റം ആസ്വദിക്കുന്നു എന്നാണ് മാനസിക വിദഗ്ധർ പറയുന്നത്.
സ്ത്രീകളിൽ രണ്ട് തരം സ്വഭാവം കാണാൻ കഴിയും. ഒന്ന് ഇതിനെയെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നവർ. ഇതിലൊന്നും ഒരു തെറ്റുമില്ല; തുറന്ന ലൈംഗികത ആസ്വദിക്കാനുള്ളതാണ് എന്ന് ചിന്തിക്കുന്നവരാണിവർ. മറ്റേക്കൂട്ടരെ ഭർത്താവ് ബ്രെയിൻ വാഷ്ചെയ്യുന്നതാണ്. അവർ ഭർത്താവിന്റെ സന്തോഷത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ്. അദ്ദേഹത്തിന് തന്നോട് വിരോധം തോന്നാതിരിക്കാൻ ഇതിനെല്ലാം വഴങ്ങുന്നവരാണ് ഇത്തരം സ്ത്രീകളെന്നും വിദഗ്ധർ പറയുന്നു.
അന്ന് പതിവ്.വർഷങ്ങളോളം ഈ ക്ലബ് തിരുവനന്തപുരം നഗരഹൃദയത്തിൽ പ്രവർത്തിച്ചിരുന്നതായി പഴയകാല പത്രപ്രവർത്തകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പല വാർത്തകളും അന്നത്തെ ദിനപത്രങ്ങൾ വന്നിട്ടുമുണ്ട്. അന്ന് തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേയൊരു പത്രം കേരളകൗമുദി മാത്രമായിരുന്നു. മാതൃഭൂമി മനോരമ തുടങ്ങിയ മുൻനിര പത്രങ്ങളൊക്കെ അന്ന് കോട്ടയത്തു നിന്നായിരുന്നു എത്തിയിരുന്നത്
No comments
Post a Comment