Header Ads

  • Breaking News

    മാട്ടൂൽ തെക്കുമ്പാടിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കും


    മാട്ടൂൽ പഞ്ചായത്തിലെ തെക്കുമ്പാട് ദ്വീപ് പ്രദേശത്തെ കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ  ചേർന്ന യോഗം തീരുമാനിച്ചു. എം വിജിൻ എം എൽ എ മുഖേന വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗം വിളിച്ചത്. കണ്ണപുരം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ  നടന്ന യോഗത്തിൽ വനം, ഇറിഗേഷൻ, റവന്യൂ,  കൃഷി എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും പങ്കെടുത്തു.
    കർഷകർക്ക് സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തണമെന്ന് എം എൽ എ പറഞ്ഞു. കർഷകരുടെയും, വന വകുപ്പിന്റെയും  അധീനതയിലുള്ള സ്ഥലം താലൂക്ക് സർവ്വെയറെ  കൊണ്ട് അളന്ന് തിട്ടപ്പെടുത്താൻ യോഗം തീരുമാനിച്ചു. തെക്കുമ്പാട് പ്രദേശത്തെ നെൽകൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം കണ്ടൽ വനം സംരക്ഷിക്കാനും പ്രദേശത്തെ ഉപ്പുവെള്ളം തടയുന്നതിനും നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു.
    കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി.പി ഷാജിർ, പഞ്ചായത്തു പ്രസിണ്ടന്റുമാരായ ഫാരിഷ (മാട്ടൂൽ), രതി കെ (കണ്ണപുരം), വൈസ് പ്രസിണ്ടൻറ് എം ഗണേഷൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ ദേവപ്രസാദ്, അസി ചീഫ് ഫോറസ്റ്റ് ഓഫീസർമാരായ വി.രാജൻ, ജി പ്രദീപ്, അജിത്ത് കെ രാമൻ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ തളിപറമ്പ് വി രതീഷൻ, കൃഷി അസി ഡയറക്ടർ എ. സുരേന്ദ്രൻ, ഇറിഗേഷൻ അസി. എൻജിനീയർ സ്മിത. പി.പി, നോബിൽ സെബാസ്റ്റ്യൻ (മൈനർ ഇറിഗേഷൻ),  കെ.വി ശ്രീധരൻ, എ ഉണ്ണികൃഷ്ണൻ,  പ്രകാശൻ നടുവിലത്ത്, ലക്ഷമണൻ, കെ.വി വത്സല എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    Post Bottom Ad