വൈദ്യുതി കുടിശ്ശിക അടക്കണം
നവംബർ, ഡിസംബർ മാസങ്ങളിലെ വൈദ്യുതി ചാർജ്ജ് കുടിശ്ശിക അടക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ ബില്ലുകൾ ജനുവരി മൂന്നിനകം അടച്ച് തീർക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. ഓഫീസിൽ നേരിട്ടും ഓൺലൈനായും കെ എസ് ഇ.ബി മൊബൈൽ ആപിലൂടെയും കുടിശ്ശിക വിവരങ്ങൾ അറിയാനും പണം അടക്കാനും സാധിക്കും. ഭാരത് ബിൽ പേയ്മെന്റ് സംവിധാനമുള്ള ഗൂഗിൾ പേ, ഫോൺ പേ, പേയ് ടി.എം, തുടങ്ങിയ സംവിധാനങ്ങൾ വഴിയും അനായാസം വൈദ്യുതി ചാർജ് അടക്കാൻ സാധിക്കും. വൈദ്യുതി ചാർജ് കുടിശ്ശികയായിരിക്കുന്നവരുടെ വൈദ്യതി വിച്ഛേദന നടപടികൾ നടന്നുവരുന്നു. വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ ഉപഭോക്താക്കളും സഹകരിക്കേണ്ടതാണ്.
No comments
Post a Comment